അന്‍പതു വയസു കഴിയുന്നതോടെ സ്ത്രീകളില്‍ പല മാറ്റങ്ങള്‍ക്കും തുടക്കമാകും. അതുവരെ ഊര്‍ജ്ജത്തോടെ ഓടിനടന്നു ജോലികള്‍ ചെയ്തിരുന്ന വീട്ടമ്മമാരില്‍ കാല്‍മുട്ട് വേദന, ക്ഷീണം, ഉറക്കമില്ലായ്മ, ഉത്കണ്ഠ, ഹീറ്റ് ഫ്‌ലാഷുകള്‍ തുടങ്ങിയവ അലട്ടാന്‍ തുടങ്ങും.
ഇത് സ്ത്രീകളില്‍ ആര്‍ത്തവം നിലയ്ക്കുന്നതിന്റെ സൂചനകളാണ്. ഈസ്ട്രജന്‍, പ്രൊജസ്റ്റിറോണ്‍, ടെസ്റ്റോസ്റ്റിറോണ്‍ എന്നീ ഹോര്‍മോണുകളുടെ ഉത്പാദനം ആര്‍ത്തവവിരാമത്തോട് കുറഞ്ഞു തുടങ്ങും. ഇത് സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കും. ഇത് മാനസികാവസ്ഥയെ അടക്കം പലതരത്തില്‍ സ്ത്രീകളെ ബാധിക്കുന്നു.
ഡയറ്റില്‍ ചില ഭക്ഷണങ്ങള്‍ ചേര്‍ക്കുന്നതും ഡയറ്റ് പുനഃക്രമീകരിക്കുന്നതും ആര്‍ത്തവവിരാമ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് പ്രമുഖ പോഷകാഹാര വിദഗ്ധയായ റുജുത ദിവേക്കര്‍ പറയുന്നു.
സ്ത്രീകള്‍ക്ക് പരിശീലിക്കാവുന്ന സിംപിള്‍ ഭക്ഷണക്രമ മാറ്റങ്ങള്‍
പ്രഭാത ഭക്ഷണം ഒഴിവാക്കരുത്: ബ്രേക്ക്ഫാസ്റ്റിന്റെ കാര്യത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യുകയോ ഒഴിവാക്കുകയോ ചെയ്യരുത്. പോഷകസമൃദ്ധമായ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നത് പോസിറ്റീവ് ടോണ്‍ നല്‍കാനും ദിവസം മുഴുവന്‍ സുസ്ഥിരമായ ഊര്‍ജ്ജം നല്‍കാനും സഹായിക്കും.
ഡയറ്റില്‍ നിലക്കടല ചേര്‍ക്കാം: ചായയോ കാപ്പിയോ കുടിക്കുന്ന സമയം ലഘുഭക്ഷണമായി ഒരു പിടി നട്‌സ് കഴിക്കുന്നത് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും, കുടലിനെ പോഷിപ്പിക്കാനും, ചര്‍മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ശരീരത്തില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ ഇവയെല്ലാം ബാധിക്കപ്പെടുന്നതിന് കാരണമാകാം. നിലകടല എളുപ്പത്തില്‍ ലഭ്യമാകുന്ന ഒന്നായതു കൊണ്ട് തന്നെ ദൈനംദിന ഡയറ്റില്‍ അവ ചേര്‍ക്കാന്‍ കഴിയുന്നതാണ്. കുടലിന് അത് അനുയോജ്യവുമാണ്.