- Advertisement -Newspaper WordPress Theme
Travelഹൃദയത്തിലൊരിടം ബെംഗളൂരൂ ; ബെംഗളൂരുവിനോട് കരഞ്ഞ് കൊണ്ട് ബൈ ബൈ പറഞ്ഞ് പോകുന്ന വിദേശ വിനോദസഞ്ചാരിയുടെ...

ഹൃദയത്തിലൊരിടം ബെംഗളൂരൂ ; ബെംഗളൂരുവിനോട് കരഞ്ഞ് കൊണ്ട് ബൈ ബൈ പറഞ്ഞ് പോകുന്ന വിദേശ വിനോദസഞ്ചാരിയുടെ പോസ്റ്റ് വൈറൽ

ബെംഗളൂരുവിനോട് വികാരനിർഭരമായി വിട പറഞ്ഞ വിദേശ വിനോദസഞ്ചാരിയുടെ പോസ്റ്റ് ഇപ്പോൾ വൈറലാകുന്നു. അരിന ഷോകോ എന്ന യുവതിയാണ് കരഞ്ഞുകൊണ്ട് ബെംഗളൂരുവിനോട് ബൈ ബൈ പറഞ്ഞത്. ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഇതിന് മുമ്പ് ഒരു സ്ഥലത്ത് നിന്ന് പോകുമ്പോൾ ഇതുപോലെ കരഞ്ഞിട്ടില്ലെന്നും ബെംഗളൂരു തന്റെ ഹൃദയത്തിലാണ് ഇടം നേടിയതെന്നും അവർ വീഡിയോയിൽ പറയുന്നു. ബെംഗളൂരുവിലെ തെരുവുകളും പ്രാദേശിക വിപണികളും മുതൽ നഗരത്തിന്റെ സാംസ്കാരിക വൈവിധ്യം വരെ തന്റെ വീഡിയോയിൽ അവർ കാണിക്കുന്നുണ്ട്.

ഈ നഗരവുമായി ഞാൻ പ്രണയത്തിലായി. ഇന്ത്യ വളരേയധികം വൈവിധ്യങ്ങളുള്ള രാജ്യമാണ്. ഓരോ സഞ്ചാരിക്കും പുതിയ ഊർജ്ജം നൽകുന്നു.’അരിന പറയുന്നു. ബെംഗളൂരുവിലെ സാംസ്കാരിക വൈവിധ്യത്തെ കുറിച്ചും അവർ സംസാരിക്കുന്നുണ്ട്. ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം മതങ്ങളുടെ മഹത്തായ സംഗമമാണ് ബെംഗളൂരുവെന്നും വീടുകളുണ്ടാക്കുന്ന കാര്യത്തിൽ ഇന്ത്യക്കാരുടെ അഭിരുചി എടുത്തുപറയേണ്ടതാണെന്നും അവർ വ്യക്തമാക്കുന്ന ബെംഗളൂരു തെരുവുകളിലൂടെ നടക്കാനും അതിന്റെ ഓരോ മുക്കും മൂലയും കാണാനും കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ഏറെ രസമുള്ള ഇടം.

. ബെംഗളൂരുവിലെ സാംസ്കാരിക വൈവിധ്യത്തെ കുറിച്ചും അവർ സംസാരിക്കുന്നുണ്ട്. ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം മതങ്ങളുടെ മഹത്തായ സംഗമമാണ് ബെംഗളൂരുവെന്നും വീടുകളുണ്ടാക്കുന്ന കാര്യത്തിൽ ഇന്ത്യക്കാരുടെ അഭിരുചി എടുത്തുപറയേണ്ടതാണെന്നും അവർ വ്യക്തമാക്കുന്നു. ബെംഗളൂരു തെരുവുകളിലൂടെ നടക്കാനും അതിന്റെ ഓരോ മുക്കും മൂലയും കാണാനും കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. അത് വളരേയധികം രസകരവും സവിശേഷതകൾ നിറഞ്ഞതുമായിരുന്നെന്നും അവർ പറയുന്നു. ഞാൻ ഒരിക്കൽ കൂടി ബെംഗളൂരുവിലെത്തുമെന്നും അരിന ഷോകോ പറയുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme