മൊബൈല്‍ ഫോണും ലാപ് ടോപ്പും ഒഴിവാക്കാന്‍ സാധിക്കാത്ത ഉപകരണങ്ങളായി മാറിക്കഴിഞ്ഞു. ഒപ്പം ഒടിടി സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളും ലഭ്യമായതോടെ കണ്ണിന് വിശ്രമം തന്നെയില്ലെന്ന് പറയാം
ഡിജിറ്റല്‍ യുഗത്തിലാണ് നാം. മൊബൈല്‍ ഫോണും ലാപ് ടോപ്പും ഒഴിവാക്കാന്‍ സാധിക്കാത്ത ഉപകരണങ്ങളായി മാറിക്കഴിഞ്ഞു. ഒപ്പം ഒടിടി സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളും ലഭ്യമായതോടെ കണ്ണിന് വിശ്രമം തന്നെയില്ലെന്ന് പറയാം. ലാപ് ടോപ്പില്‍ ജോലി ചെയ്യുകയാണെങ്കിലും അതേ സമയം തന്നെ പലരും ഫോണ്‍ ഉപയോഗിക്കാറുണ്ട്. ഡിജിറ്റല്‍ ഉപകരണങ്ങളുടെ വ്യാപകമായഉപയോഗം കണ്ണിന്റെ ആരോഗ്യത്തെ കാര്യമായി തന്നെ ബാധിക്കുകയും ചെയ്യും. എന്നാല്‍ കണ്ണിന്റെ സട്രെയിന്‍ കുറയ്ക്കാനായി ചില എളുപ്പ വഴികളുണ്ട്, അവ പരിശോധിക്കാം.
ഡിജിറ്റല്‍ ഉപകരണത്തിന്റെ വെളിച്ചം ക്രമീകരിക്കാം
ഇപ്പോള്‍ വിപണിയിലെത്തുന്ന സ്മാര്‍ട്ട്‌ഫോണുകളില്ലാം കണ്ണിന് അനുയോജ്യമായ രീതിയില്‍ വെളിച്ചം ക്രമീകരിക്കാനുള്ള സവിശേഷതയുണ്ട്. ഇത്തരം സവിശേഷതകള്‍ ഉപയോഗിച്ചാല്‍ കണ്ണിന്റെ സ്‌ട്രെയിന്‍ കുറയ്ക്കാം. ഫോണില്‍ മാത്രല്ല, ലാപ് ടോപ്പുകളിലും ടെലിവിഷനുകളും ഈ സവിശേഷത ലഭ്യമാണ്.
കണ്ണിന് വിശ്രമം നല്‍കുക
തുടര്‍ച്ചയായി ഫോണ്‍ അല്ലെങ്കില്‍ ലാപ് ടോപ്പ് ഉപയോഗിക്കുന്നതാണ് കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഒരുകാര്യം. ഇത് കണ്ണിന്റെ സ്‌ട്രെയിന്‍ വര്‍ധിപ്പിക്കുകയും ചെയ്യും. തുടര്‍ച്ചയായ മണിക്കൂറികളില്‍ ഡിജിറ്റല്‍ ഉപകരണം ഉപയോഗിക്കുകയാണെങ്കില്‍ ഇടയ്ക്ക് ചെറിയ ഇടവേളകള്‍ എടുക്കുക. കണ്ണുകള്‍ അടച്ച് കുറച്ചു നേരം ഇരിക്കുന്നത് സ്‌ട്രെയിന്‍ കുറയ്ക്കാന്‍ സഹായിക്കും.
കണ്ണ് ചിമ്മുക
കണ്ണ് ചിമ്മുന്നതിലൂടെ കണ്ണുനീരുണ്ടാവുകയും അത് സ്‌ട്രെയിന്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. എന്തെങ്കിലും വായിക്കുമ്പോഴും കാണുമ്പോഴും നാം കണ്ണുകള്‍ ചിമ്മാറില്ല എന്നാണ് ഗവേഷണം പറയുന്നത്. സ്‌ട്രെയിനുണ്ടാകുന്ന സമയത്ത് കണ്ണ് അതിവേഗം ചിമ്മുന്നതിലൂടെ പരിഹാരമാകും.
അകലം പാലിക്കുക
16-18 ഇഞ്ച് വരെയെങ്കിലും അകലം കണ്ണുകളും ഫോണിന്റെ സ്‌ക്രീനുമായി പാലിക്കുക.