പരിചയമില്ലാത്ത സ്ഥലങ്ങളിലും, കുറച്ച് പരിചയമുള്ള സ്ഥലങ്ങളിലും നമ്മുടെ കൂട്ടായി ഗൂഗിൾ മാപ്പ് മാറിയിരിക്കുകയാണ്. എന്നാൽ, ചിലപ്പോൾ ചെറിയ തെറ്റുകൾ ഗൂഗിൾ മാപ്പിനും സംഭവിക്കാറുണ്ട്. അത് ഉപയോഗിക്കുന്നതിനുള്ള കുഴപ്പമാണോ, അതോ ഗൂഗിൾ മാപ്പിനുണ്ടാകുന്ന പ്രശ്നമാണോ എന്ന മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാലും ഏറെക്കുറെ ശ്രദ്ധയോടെ ഉപയോഗിച്ചാൽ ഇത് ഏത് യാത്രയ്ക്കും വലിയ സഹായം നൽകും.
പോവേണ്ട വഴി നീല, ചുവപ്പ്, പച്ച, മഞ്ഞ എന്നിങ്ങനെ പല നിറങ്ങളിലായിരിക്കും ഗൂഗിൾ മാപ്പിൽ കാണുക. ഇത് എന്തുകൊണ്ടാണെന്നും എന്താണ് ഈ നിറങ്ങൾ സൂചിപ്പിക്കുന്നതെന്നും ചിന്തിച്ചിട്ടുണ്ടോ? ഈ നിറങ്ങൾ എന്താണ് സൂചിപ്പിക്കുന്നതെന്നു കൂടി അറിഞ്ഞാൽ ഗൂഗിൾ മാപ്പിന്റെ ഉപയോഗം പിന്നെയും വർധിക്കും.
പച്ച നിറം – യാത്ര സുഖകരം
പാത പച്ച നിറത്തിൽ കാണുമ്പോൾ ആശ്വാസം! പോവേണ്ട വഴിയിൽ കാര്യമായ ഗതാഗത തിരക്കില്ലെന്നാണ് ഇതുകൊണ്ട് വ്യക്തമാക്കുന്നത്. യാത്രയ്ക്ക് വലിയ തടസ്സങ്ങളില്ല. ലളിതമായി, സുരക്ഷിതമായി ലക്ഷ്യത്തിലേക്ക് എത്താം.
മഞ്ഞ, ഓറഞ്ച് നിറം– ശ്രദ്ധ വേണം
ഇത് ചെറിയ മുന്നറിയിപ്പാണ്. കുറച്ച് ഗതാഗതം ഉണ്ടാകും. കുറച്ചുകൂടി സമയം വേണം, വേഗം കുറയ്ക്കണം. പക്ഷെ യാത്രയെ ആസ്വദിക്കാൻ ഇത് തടസ്സമല്ല.
ചുവപ്പ് നിറം– ഗതാഗതക്കുരുക്ക്
ചുവപ്പ് കാണുന്ന പാതയിൽ കുരുക്ക് ഉണ്ട്. സാവധാനം മുന്നോട്ട് പോകാം, പക്ഷേ വാഹനങ്ങൾ പൂർണമായി നിർത്തിയിടേണ്ട സാഹചര്യം ഉണ്ടാകാം.
ഇളം നീല നിറം– സമാന്തര വഴികൾ
തീവ്ര നീല പാത ലക്ഷ്യത്തിലേക്കുള്ള പ്രധാന വഴിയാണ്. ഇളം നീല പാതകൾ ചെറിയ സമാന്തര വഴികൾ കാണിക്കുന്നു. വലിയ വഴികളല്ലാതെ ചെറിയ വഴികൾ പരീക്ഷിച്ച് സഞ്ചാരം ആസ്വദിക്കാം.
പർപ്പിൾ, ബ്രൗൺ നിറം– അപൂർവ്വ പാതകൾ
പർപ്പിൾ വഴികൾ നേരിട്ട് ലക്ഷ്യത്തിലേക്ക് പോകാൻ സഹായിക്കില്ല, പക്ഷെ ദൈർഘ്യമേറിയ യാത്രകൾക്ക് വഴിതെളിയിക്കുന്നു. മലപാതകൾ ബ്രൗൺ നിറത്തിൽ കാണും – ഹിമാചലും സിക്കിമും സന്ദർശിക്കുമ്പോൾ ഇത് ശ്രദ്ധിക്കുക.
മറ്റു വിവരങ്ങൾ
പച്ച – പാർക്കുകൾ, കാടുകൾ
നീല – നദികൾ, തടാകങ്ങൾ, സമുദ്രം
വെള്ള – മഞ്ഞു മൂടിയ പ്രദേശങ്ങൾ
ഇളം തവിട്ട് – ബീച്ചുകൾ
ഇരുണ്ട തവിട്ട് – പ്രധാന ദേശീയ പാതകൾ
ഗൂഗിൾ മാപ്പ് എങ്ങനെ ഉപയോഗിക്കാമെന്നറിയുന്നതോടെ, നിങ്ങളുടെ യാത്ര കൂടുതൽ സുഗമവും ആസ്വദ്യവുമാകും. അടുത്ത യാത്രക്ക് ഇനി മാപ്പ് നോക്കുമ്പോൾ ഈ നിറങ്ങൾ ശ്രദ്ധിക്കൂ, വഴി തേടാനും, പുതിയ ലളിതമായ പാതകൾ കണ്ടെത്താനും ഇത് സഹായിക്കും




