- Advertisement -Newspaper WordPress Theme
Healthcareഒരു ടീസ്പൂണ്‍ പെരുംജീരകം കഴിക്കൂ; ശരീരത്തിന് ലഭിക്കും ഈ ഗുണങ്ങള്‍

ഒരു ടീസ്പൂണ്‍ പെരുംജീരകം കഴിക്കൂ; ശരീരത്തിന് ലഭിക്കും ഈ ഗുണങ്ങള്‍

ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം. ഭക്ഷണത്തിന് ശേഷം പെരുംജീരകം വായിലിട്ട് ചവയ്ക്കുന്നത്തിലൂടെ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ ചെറുതൊന്നുമല്ല. നാരുകള്‍, മാക്രോ, മൈക്രോ ന്യൂട്രിയന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് പെരുംജീരകം. വിറ്റാമിന്‍ സി, ഇ, കെ, കാത്സ്യം, മഗ്‌നീഷ്യം, സിങ്ക്, പൊട്ടാസ്യം, സെലിനിയം, ഇരുമ്പ്. ആന്റി ഓക്സിഡന്റുകള്‍ എന്നിവയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ വര്‍ധന തടയാനും ഹോര്‍മോണുകളെ സന്തുലിതമാക്കാനും ഇത് സഹായിക്കും. മെറ്റബോളിസം മെച്ചപ്പെടുത്താനും വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും പെരുംജീരകം കഴിക്കുന്നത് ഫലപ്രദമാണ്. ഭക്ഷണത്തിന് ശേഷം പെരുംജീരകം ചവയ്ക്കുന്നതിന്റെ മറ്റ് ഗുണങ്ങളെ കുറിച്ച് അറിയാം.

ദഹനത്തെ പിന്തുണയ്ക്കുന്നു
പെരുംജീരകത്തില്‍ അനെത്തോള്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ദഹന എന്‍സൈമുകളുടെ സ്രവത്തെ ഉത്തേജിപ്പിക്കും.ഭക്ഷണത്തെ കാര്യക്ഷമായി തകര്‍ക്കാനും വയറു വീര്‍ക്കല്‍, ഗ്യാസ്, ദഹനക്കേട് തുടങ്ങിയ ദഹന പ്രശ്നങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കും. കൂടാതെ മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യും.

വായ്നാറ്റം തടയുന്നു
പെരുംജീരകത്തിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ വായ്നാറ്റം തടയാന്‍ ഗുണകരമാണ്. വെളുത്തുള്ളി, ഉള്ളി തുടങ്ങിയ രൂക്ഷഗന്ധമുള്ള ഭക്ഷണങ്ങള്‍ കഴിച്ചതിനുശേഷം അല്‍പം ജീരകം ചവയ്ക്കുന്നത് വായ്നാറ്റം ഒഴിവാക്കാന്‍ സഹായിക്കും. ശ്വാസത്തിന് പുതുമ നല്‍കാനും ഇത് ഗുണം ചെയ്യും.

പോഷകങ്ങള്‍ ആഗിരണം മെച്ചപ്പെടുത്തുന്നു
ദഹനത്തെ പിന്തുണയ്ക്കുന്നതിനാല്‍ ഭക്ഷണത്തില്‍ നിന്ന് വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ ആഗിരണം മെച്ചപ്പെടുത്താന്‍ പെരുംജീരകം സഹായിക്കും.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു
പെരുംജീരകം പൊട്ടാസ്യത്താല്‍ സമ്പുഷ്ടമാണ്. ഇത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് സന്തുലിതമാക്കും. ഇതിലൂടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ പെരുംജീരകം പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും
പെരുംജീരകം ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇതില്‍ അനത്തോള്‍, ഫെന്‍സോണ്‍, എസ്ട്രാഗോള്‍ തുടങ്ങിയ അവശ്യ എണ്ണകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ ഉപാപചയ പ്രക്രിയകളുടെ കാര്യക്ഷമത മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും.

അസിഡിറ്റി കുറയ്ക്കുന്നു
പെരുംജീരകത്തില്‍ അടങ്ങിയിട്ടുള്ള ആല്‍ക്കലൈന്‍ ഗുണങ്ങള്‍ വയറ്റിലെ ആസിഡിനെ നിര്‍വീര്യമാക്കാന്‍ സഹായിക്കും. ഇത് നെഞ്ചെരിച്ചില്‍, ആസിഡ് റിഫ്‌ലക്സ് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ആശ്വാസം നല്‍കും.

കൊളസ്ട്രോള്‍ കുറയ്ക്കുന്നു
പെരുംജീരകത്തില്‍ ഉയര്‍ന്ന അളവില്‍ ഭക്ഷ്യനാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ വളരെയധികം സഹായിക്കും. രക്തത്തിലേക്ക് കൊളസ്‌ട്രോളിന്റെ ആഗിരണം തടയാന്‍ ഇത് ഗുണം ചെയ്യും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme