നിങ്ങളുടെ ജീവിതത്തിലേക്ക് നിങ്ങൾ പോലും കരുതാത്ത ഇടങ്ങളിൽ നിന്നാവും ചില മാരക രാസവസ്തുക്കളുടെ നുഴഞ്ഞുകയറുന്നത്. അത്തരത്തിൽ എവിടെയും എപ്പോഴും നമ്മുടെ കൂടെ തന്നെ സഞ്ചരിക്കുന്ന ഒരു മാരക വിഷ വസ്തുവിനെ കണ്ടെത്തി ഞെട്ടിയിരിക്കുകയാണ് പുതിയ പഠനങ്ങൾ. ബിസ്ഫെനോൾ എസ് (ബിപിഎസ്) എന്ന പേരുള വിഷാംശം നിറഞ്ഞ രാസവസ്തു. ഇവൻ എവിടെയൊക്കെ ഒളിച്ചിരിപ്പുണ്ടെന്ന് അറിയാമോ ? ഭക്ഷണപ്പൊതി, തുണിത്തരങ്ങൾ, കളിപ്പാട്ടങ്ങൾ, പാത്രങ്ങൾ എന്നിവയിലെല്ലാം ബിപിഎസ് ഉണ്ട്.
ഷോപ്പിംഗ് മാളുകളിൽ നിന്ന് ഹോട്ടലുകളിൽ നിന്നും ബില്ലുകൾ,എടിഎം സ്ലിപ്പ് തുടങ്ങിയവയിൽ ബിസ്ഫെനോൾ എസ് (ബിപിഎസ്) എന്ന പേരുള വിഷാംശം നിറഞ്ഞ രാസവസ്തു അടങ്ങിയിട്ടുണ്ട്. കടയിൽ പോകുമ്പോൾ ബിൽ രസീതുകളും മറ്റും വാങ്ങുമ്പോൾ ഇനിമുതൽ ഒന്ന് ശ്രദ്ധിക്കു.
.
ബിസ്ഫെനോൾ എസ് (ബിപിഎസ്) കൊണ്ടുള്ള ദോഷങ്ങൾ
ഇവ ഉള്ളിൽ കടന്നാൽ ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തും. ബുദ്ധിശക്തികുറയുന്നതിനൊപ്പം ഹോർമോൺ വ്യതിയാനം, സ്തനാർബുദം ഉൾപ്പെടെയുള്ല മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. സ്ത്രീയുടെയും പുരുഷൻ്റെയും ശരീരത്തിൽ വത്യസ്ത രീതിയിലാണ് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുക. അതായത് പുരുഷന്മാർക്ക് ബീജങ്ങളുടെ എണ്ണം കുറയുകയും സ്ത്രീകൾക്ക് സ്തനാർബുദം വരുത്തുകയും ചെയ്യും. ഇത് സ്റ്റോർ തൊഴിലാളികളെയും പതിവായി രസീത് കൈകാര്യം ചെയ്യുന്നവരെയും വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. അച്ചടിച്ച രസീതുകൾക്ക് പകരം ഡിജിറ്റൽ രസീതുകൾ തിരഞ്ഞെടുക്കണമെന്ന് വിദഗ്ദ്ധർ ആവശ്യപ്പെടുന്നു. രസീതുകൾ കൈകാര്യം ചെയ്യുമ്പോൾ കടയിലെ ജീവനക്കാർ കയ്യുറകൾ ധരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇവയാണ് ഈ രാസവസ്തുവിൽ നിന്നും രക്ഷ നേടാനുള്ള വഴി.