- Advertisement -Newspaper WordPress Theme
FOODദഹന പ്രശ്‌നമുണ്ടോ? വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്താം

ദഹന പ്രശ്‌നമുണ്ടോ? വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്താം

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ സുഗന്ധവ്യജ്ഞനമാണ് വെളുത്തുള്ളി. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, സെലീനിയം, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം, നാരുകള്‍ എന്നിവയും വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം തുമ്മല്‍, ജലദോഷം, ചുമ എന്നീ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ ദഹന പ്രശ്‌നങ്ങള്‍ക്കും വെളുത്തുള്ളി നല്ലതാണ്.

വെളുത്തുള്ളി ദിവസവും കഴിയ്ക്കുന്നതിലൂടെ രക്തസമ്മര്‍ദവും ചീത്ത കൊളസ്‌ട്രോളും കുറയ്ക്കാന്‍ ഏറെ സഹായകമാണ്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ വെളുത്തുള്ളി കഴിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കുമെന്നുമാണ് പഠനങ്ങളില്‍ പറയുന്നത്.

വെളുത്തുള്ളി കഴിയ്ക്കുന്നത് കരളിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ചര്‍മ്മത്തിന്റെ ആരോ?ഗ്യത്തിനും വെളുത്തുള്ളി കഴിയ്ക്കാവുന്നതാണ്. വണ്ണം കുറയ്ക്കാനും വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. എന്നാല്‍, ആരോഗ്യവിദഗ്‌നായ ന്യൂട്രീഷ്യന്റെ ഉപദേശം തേടിയ ശേഷം മാത്രം ആഹാരത്തില്‍ മാറ്റം വരുത്തുന്നതാണ് നല്ലത്.

എന്നാല്‍, അമിതമായി വെളുത്തുള്ളി കഴിയ്ക്കുന്നതും നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അമിതമായി വെളുത്തുള്ളി കഴിച്ചാല്‍ വായ്‌നാറ്റത്തിന് കാരണമാകും. പച്ച വെളുത്തുള്ളിയിലെ സള്‍ഫര്‍ മൂലമാണ് വായ്നാറ്റം ഉണ്ടാകുന്നത്.

ഒരു ദിവസം 1-2 അല്ലി വെളുത്തുള്ളി അല്ലെങ്കില്‍ 3-6 ഗ്രാമില്‍ കൂടുതല്‍ കഴിക്കുന്നത് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. എന്നാല്‍ വെളുത്തുള്ളി വേവിച്ചായിരിക്കണം കഴിക്കേണ്ടത്. പച്ചയായി കഴിക്കരുത്. വെളുത്തുള്ളി കഴിച്ചതിനുശേഷം എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ സമീപിക്കുക.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme