- Advertisement -Newspaper WordPress Theme
Healthcareചിരിക്കാം മനസറിഞ്ഞ്

ചിരിക്കാം മനസറിഞ്ഞ്

മനസുതുറന്ന് അവസാനമായി ചിരിച്ചത് എന്നാണെന്ന് ഓര്‍മയുണ്ടോ? കാലം കുറേ ആയെന്നാണ് ഉത്തരമെങ്കില്‍, നിങ്ങളുടെ മാനസികാരോഗ്യത്തിന് അത് അത്ര ശുഭ സൂചകമല്ല. ചിരി ഒരു വികാരപ്രകടനമെന്നതിനുപരി, ഒരു മരുന്നായിരും ഉപയോഗിക്കാറുണ്ട്. ഉള്ളില്‍ വിങ്ങുന്ന സമ്മര്‍ദത്തില്‍ നിന്നും ശ്രദ്ധതിരിക്കാനും മനസ് ശാന്തമാകാനും അതു വഴി മാനസികാമായി ഫിറ്റാകാനും ഒരു പുഞ്ചിരി നിങ്ങളെ സഹായിച്ചേക്കും.

സമ്മര്‍ദവും മാനസികാവസ്ഥയും മാത്രമല്ല, ഹൃദയാരോഗ്യവും ചിരിയിലൂടെ മെച്ചപ്പെടുത്താനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ചിരിക്കുന്നതിലൂടെ ശരീരം ഫീല്‍ഗുഡ് ഹോര്‍മോണ്‍ എന്ന് അറിയപ്പെടുന്ന എന്‍ഡോര്‍ഫിന്‍ പുറപ്പെടുവിക്കും. ഇത് സമ്മര്‍ദവും വീക്കവും കുറയ്ക്കുന്നതിനൊപ്പം രക്തക്കുഴലുകളെ വിശ്രമിക്കാനും അനുവദിക്കുന്നു. ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തിക്കുന്നു.

ജപ്പാനിലെ യമഗാത സര്‍വകലാശാല നടത്തിയ ഒരു പഠനത്തില്‍ ചിരിയുടെ ആവര്‍ത്തി വര്‍ധിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടാനും കൂടുതല്‍ കാലം ജീവിക്കാനും സഹായിക്കുമെന്ന് ചൂണ്ടികാണിക്കുന്നു. 40 വയസിന് താഴെയുള്ള 17152 ആളുകളെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. ഇവരെ ചിരിയുടെ രീതികള്‍ താതമ്യപ്പെടുത്തിയാണ് പഠനം നടത്തിയത്. പഠനത്തില്‍ കൂടുതല്‍ ചിരിക്കുന്നവരുടെ ഹൃദയാരോ?ഗ്യം മെച്ചപ്പെട്ടതായി കണ്ടെത്തിയതായി സര്‍വകലാശാല പഠനത്തില്‍ പറയുന്നു.

ചിരിയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് മുന്‍പും പഠനങ്ങള്‍ നടന്നിട്ടുണ്ട്. മുതിര്‍ന്നവര്‍ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുകയും ചിരിക്കുകയും ചെയ്യുന്നത് അവരുടെ ആരോ?ഗ്യം മെച്ചപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് പ്രിവന്റീവ് മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു.

ചിരിയിലൂടെ സ്ട്രെസ് കുറയ്ക്കും

ചിരിയിലൂടെ സ്‌ട്രെസ് കുറയാന്‍ സഹായിക്കും. അഡ്രിനാലിന്‍, നോര്‍ അഡ്രിനാലിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ രക്തത്തിലേക്ക് റിലീസ് ചെയ്യപ്പെടുകയും അതിനെത്തുടര്‍ന്ന് രക്ത സമ്മര്‍ദം കൂടുക, ഹൃദയമിടിപ്പ് കൂടുക, ഗ്ലൂക്കോസിന്റെ അളവുകൂടുക എന്നിങ്ങനെയുള്ള വ്യത്യാസങ്ങള്‍ സംഭവിക്കുകയും ചെയ്യും.

നിരന്തരമായി ഇത്തരം സ്ട്രെസ് ഹോര്‍മോണുകള്‍ രക്തത്തിലേക്ക് അധികമായി വിന്യസിക്കപ്പെടുന്നതുമൂലം പ്രമേഹം, അമിത രക്തസമ്മര്‍ദം, രോഗപ്രതിരോധ ശേഷി കുറയുന്ന അവസ്ഥ തുടങ്ങിയ ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. എന്നാല്‍ മനസുതുറന്ന് ചിരിക്കുന്നതു മൂലം അഡ്രിനാലിന്‍, നോര്‍ അഡ്രിനാലിന്‍ തുടങ്ങിയ രാസവസ്തുക്കളുടെ അളവ് കുറയ്ക്കാന്‍ സഹായകമാകും.

ചിരിയും തലച്ചോറും

ഉള്ളുകുറന്നുള്ള ചിരി മനുഷ്യന്റെ ആയുസ് കൂട്ടും. കാരണം ചിരിക്കുമ്പോള്‍ ശരീരത്തില്‍ ചില രാസവ്യതിയാനങ്ങള്‍ സംഭവിക്കും. തലച്ചോറില്‍ ഡോപ്പമിന്‍ എന്ന കെമിക്കല്‍ കൂടുകയും അതുവഴി, ഏകാഗ്രതയും ശ്രദ്ധയും വര്‍ധിക്കുകയും ചെയ്യും. തലച്ചോറിന്റെ എന്‍ഡോര്‍ഫിന്‍ ഹോര്‍മോണിന്റെ അളവ് കൂടുന്നതുവഴി വലിയ തോതിലുള്ള ആഹ്‌ളാദവും ഉന്മേഷവും ഉണ്ടാവും. ഇതോടൊപ്പം നമ്മുടെ ശരീരത്തില്‍ ഇന്‍ഫ്‌ളമേഷന്‍ അല്ലെങ്കില്‍ നീര്‍ക്കെട്ട് ഉണ്ടാക്കുന്ന തരത്തിലുള്ള ചില രാസവസ്തുക്കളുടെ അളവ്, ഉള്ളില്‍ നിന്നുള്ള ചിരിയുടെ ഫലത്തെത്തുടര്‍ന്ന് കുറഞ്ഞുവരും. കോശങ്ങള്‍ ജീര്‍ണിക്കുകയും, പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്യുന്ന അവസ്ഥ കുറയാനും ഇത് സഹായിക്കും. ഇതുവഴി ആയുസ് കൂടാന്‍ ചിരി സഹായകമാകും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme