കരിമ്പിന് ജ്യൂസ് പതിവായി കുടിക്കുന്നത് നിരവധി ആരോ?ഗ്യ?ഗുണങ്ങള്‍ നല്‍കുന്നു. കരിമ്പിന്‍ ജ്യൂസില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ മലബന്ധം തടയാനും ശരീരത്തിന്റെ ക്ഷീണം അകറ്റാനും സഹായിക്കും. ആന്റിഓക്സിഡന്റുകള്‍, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ് കരിമ്പ്.
കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കരിമ്പ് സഹായിക്കും, മഞ്ഞപ്പിത്തത്തിനുള്ള ചികിത്സയായി ഇത് ഉപയോഗിക്കുന്നു. കരിമ്പിന്‍ ജ്യൂസ് ഒരു രുചികരമായ പാനീയമാണ്. ഈ പാനീയം ശരീരത്തില്‍ ഒരു ഡൈയൂററ്റിക് ആയി പ്രവര്‍ത്തിക്കുന്നു. വിവിധ ദഹന പ്രശ്‌നങ്ങള്‍ അകറ്റുന്നതിനും സഹായിക്കുന്നു.
കരിമ്പിലെ നാരുകള്‍ മലബന്ധം തടയാനും ബലഹീനത കുറയ്ക്കാനും സഹായിക്കും. കരിമ്പിന് ജ്യൂസ് പുരുഷന്മാരില്‍ ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കരിമ്പിലെ ആല്‍ഫ ഹൈഡ്രോക്സി ആസിഡുകള്‍ മുഖക്കുരു, താരന്‍ എന്നിവ തടയാനും മിനുസമാര്‍ന്ന ചര്‍മ്മം ലഭിക്കാനും സഹായിക്കുന്നു.
ചില തരം ക്യാന്‍സറുകളെ ചെറുക്കാനും കരിമ്പ് സഹായകമാണത്രേ. കരിമ്പിലടങ്ങിയിരിക്കുന്ന ഫ്‌ളേവനോയിഡ്‌സ് ആണ് ഇതിന് സഹായകമാകുന്നത്. പ്രത്യേകിച്ച് പ്രോസ്റ്റേറ്റ് ക്യാന്‍ര്‍, സ്തനാര്‍ബുദം എന്നിവയെ അകറ്റാനാണ് ഇത് പ്രയോജനപ്പെടുന്നതെന്നും വിദഗ്ധര്‍ പറയുന്നു.
കരിമ്പിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ആമാശയത്തിലെ പിഎച്ച് ബാലന്‍സ് സൂക്ഷിക്കുന്നതിന് സഹായിക്കുന്നു. അതുപോലെ ദഹനരസങ്ങളുടെ ഉത്പാദനവും ഇത് കൂട്ടുന്നു. കരിമ്പിന്‍ ജ്യൂസില്‍ ആന്റിഓക്സിഡന്റുകള്‍, ഫിനോളിക് ആസിഡ്, ഫ്‌ലേവനോയ്ഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാനും ഉള്ളില്‍ നിന്ന് മൃദുവും തിളക്കവുമുള്ളതാക്കാനും ഇത് സഹായിക്കുന്നു. കരിമ്പിലെ ഗ്ലൈക്കോളിക് ആസിഡ് ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താനും സഹായിക്കുന്നു.
മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കാനുള്ള കഴിവാണ് കരിമ്പ് ജ്യൂസിന്റെ പ്രധാന ഗുണങ്ങളില്‍ ഒന്ന്. വിറ്റാമിന്‍ ബി 12, ഇരുമ്പ് എന്നിവയുള്‍പ്പെടെയുള്ള അവശ്യ പോഷകങ്ങളാല്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. മുടി വളര്‍ച്ചയ്ക്ക് പ്രധാനപ്പെട്ട പോഷകമാണ് ഇത്.