ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട നട്‌സുകളിലൊന്നാണ് വാള്‍നട്ട്. ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും മറ്റ് നിരവധി അവശ്യ പോഷകങ്ങളുടെയും ഉറവിടമാണ് വാള്‍നട്ട്. പ്രോട്ടീന്‍, ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങി നിരവധി വിറ്റാമിനുകളും ധാതുക്കളാലും സമ്പന്നാണ് നട്‌സ്.
എലജിക് ആസിഡ്, കാറ്റെച്ചിനുകള്‍, ഫ്‌ലേവനോയ്ഡുകള്‍, ഫൈറ്റോസ്റ്റെറോളുകള്‍, മെലറ്റോണിന്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകളുടെ ഗുണവും വാള്‍നട്ടില്‍ അടങ്ങിയിട്ടുണ്ട്. വാള്‍നട്ട് കുതിര്‍ത്ത് കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.
വാള്‍നട്സില്‍ വൈറ്റമിന്‍ ഇ, ഫ്ളേവനോയ്ഡ്സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം നല്‍കുന്ന ഒന്നു കൂടിയാണ് വാള്‍നട്സ്. വാള്‍നട്ടിലെ പോളിസാച്വറേറ്റഡ് ഫാറ്റി ആസിഡ് കൊളസ്ട്രോള്‍ കുറയ്ക്കും. കൊളസ്ട്രോള്‍ ശരീരത്തിലെയും വയറ്റിലേയും കൊഴുപ്പു കാരണമാകുന്ന ഒന്നാണ്.
വാള്‍നട്ട് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനൊപ്പം നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഒമേഗ-3, എഎല്‍എ (ആല്‍ഫ-ലിനോലെനിക് ആസിഡ്) എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് വാള്‍നട്ട്. അത് കൊണ്ട് തന്നെ ഹൃദയത്തെ ആരോ?ഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കും.
ഉയര്‍ന്ന അളവിലുള്ള ആന്റിഓക്സിഡന്റുകളും ആന്റി-ഇന്‍ഫ്‌ലമേറ്ററി സംയുക്തങ്ങളും ഹൃദയത്തെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു. വാള്‍നട്ടില്‍ ഒമേഗ -3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് എല്‍ഡിഎല്‍ (മോശം) കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും വികാസത്തിനും ആവശ്യമായ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ വാള്‍നട്ടില്‍ അടങ്ങിയിട്ടുണ്ട്. വാള്‍നട്ട് കഴിക്കുന്നത് ഓര്‍മ്മശക്തി കൂട്ടുന്നതിനും വൈജ്ഞാനിക പ്രവര്‍ത്തനം മെച്ചപ്പെടുത്താനും അല്‍ഷിമേഴ്‌സ് രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
മഴക്കാലത്ത് സുഗന്ധവ്യഞ്ജനങ്ങള്‍ കേടുവരാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം