ശരീരത്തിന് ആവശ്യമായ എല്ലാ അവശ്യ അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതാണ് സോയാബീൻ. വിറ്റാമിനുകളും, പ്രോട്ടീനും, നാരുകളും അടങ്ങിയ ഈ സാലഡ് ആരോഗ്യകരമായ ഒരു ലഘുഭക്ഷണമായും പ്രധാന ഭക്ഷണത്തോടൊപ്പവും കഴിക്കാൻ സാധിക്കും.
രുചിയൂറും സോയാബീൻ സാലഡ് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം:
സോയാബീൻ: 1 കപ്പ് (കുതിർത്ത് വേവിച്ചത്)
സവാള: 1 എണ്ണം (ചെറുതായി അരിഞ്ഞത്)
തക്കാളി: 1 (ചെറുതായി അരിഞ്ഞത്)
വെള്ളരി (കക്കിരി): 1 കപ്പ് (ചെറുതായി അരിഞ്ഞത്)
മല്ലിയില: (ചെറുതായി അരിഞ്ഞത്)
പച്ചമുളക്: 1 എണ്ണം (എരിവിനനുസരിച്ച്, ചെറുതായി അരിഞ്ഞത്)
നാരങ്ങാനീര്: 1 ടേബിൾസ്പൂൺ
തൈര്: 2 ടേബിൾസ്പൂൺ
ഉപ്പ്: ആവശ്യത്തിന്
കുരുമുളകുപൊടി: 1 ടീസ്പൂൺ
തയ്യാറാക്കേണ്ട വിധം:
സോയാബീൻ നന്നായി കഴുകി ചെറുകഷ്ണങ്ങളാക്കി അൽപം ഉപ്പ് ചേർത്ത് വേവിക്കുക. ശേഷം അതിലേക്ക് സവാള ചെറുതായി അരിഞ്ഞത്, തൈര്, ടൊമാറ്റോ, ബാക്കി മറ്റു പച്ചക്കറികൾ അരിഞ്ഞത് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കാം. പോഷകസമൃദ്ധമായ സോയാബീൻ സാലഡ് തയ്യാർ!
ഹെൽത്തി ആയിട്ടുള്ള ഈ ഒരു സാലഡ് ഏത് സമയത്തും കഴിക്കാൻ നല്ലതാണ്. കുറച്ചു സമയം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു കഴിക്കുന്നതും നല്ലതാണ്.




