in , ,

യുവാക്കളിൽ ഹൃദ്രോഗം വര്‍ധിക്കുന്നു

Share this story

തിരുവന്തപുരം: 40 വയസ്സിനു താഴെയുള്ളവരില്‍ ഹൃദ്രോഗബാധയും ആന്‍ജിയോപ്ലാസ്റ്റിചികിത്സയും വര്‍ധിക്കുന്നതായി മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗം.ഇരുപത്തിമൂന്നുകാരനു വരെ ഈയിടെ ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. പന്ത്രണ്ടാം വയസ്സില്‍ തുടങ്ങിയ പുകവലിയാണു കാരണം.

ഇതിനു പുറമേ പ്രമേഹം ,രക്താതിസമ്മര്‍ദം, സമീകൃതമല്ലാത്ത ആഹാരം, മധ്യപാനം സന്തുലിതമല്ലാത്ത ജീവിതശൈലി,അമിത ജോലിഭാരവും അത്മൂലമുള്ള സമ്മര്‍ദവും തുടങ്ങിയവ ഹൃദ്രേ ാഗത്തിലേക്കു നയിക്കുന്നതായി കാര്‍ഡിയോളജി വകുപ്പ് മേധാവിയും കേരള ഹാര്‍ട്ട് ഫൗണ്ടേഷന്‍ ഡയറക്ടറുമായ ഡോ.കെ.ശിവപ്രസാദ് പറഞ്ഞു.മറ്റു രാജ്യങ്ങളില്‍ 55-65 പ്രായക്കാര്‍ക്കു വരുന്ന ഹൃദയാഘാതം സംസ്ഥാനത്ത് 10 വര്‍ഷം മുന്‍പേയുണ്ടാകുന്നതായാണ് കണ്ടെത്തല്‍.

ഹൃദ്രോഗ വിഭാഗത്തില്‍ 4 മാസത്തിനിടെ ഒപി ചികിത്സയ്ക്ക് എത്തിയത് നാല്‍പതിനായിരത്തോളം പേരാണ്. ഹൃഗൃദയാഘാതം മൂലം അടിയന്തരമായി പ്രവേശിപ്പിക്കുന്ന രോഗികളില്‍ ചെയ്ത ഇരുനൂറോളം എണ്ണം ഉള്‍പ്പെടെ 400 ആന്‍ജീയോപ്ലാസ്റ്റികളാണ് പ്രതിമാസം ചെയ്യുന്നതെന്ന് കാര്‍ഡിയോളജി പ്രഫ.ഡോ.സിബു മാത്യു എന്നിവര്‍ പറഞ്ഞു.

വികസിത രാജ്യങ്ങളിലേതു പോലെ ഏറ്റവും കുറഞ്ഞ(60 മിനിറ്റ്) ഡോര്‍ ടു ബലൂണ്‍ ടൈം പാലിച്ച് ആന്‍ജിയോപ്ലാസ്റ്റി ചികിത്സ നടത്തന്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് കഴിയുന്നുണ്ട് . ട്രാന്‍സ് അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്റേഷന്‍ പോലെയുള്ള നൂതനവും ചെലവേറിയതുമായ ഹൃദ്രോഗ ചികിത്സ കുറഞ്ഞ ചെലവില്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ചെയ്യുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ഭക്ഷണക്രമം മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു

തലച്ചോറിലും പ്ലാസ്റ്റിക്ഘടകങ്ങള്‍