- Advertisement -Newspaper WordPress Theme
Uncategorizedതാരന്‍ അകറ്റാന്‍ ഇതാ മൂന്ന് പൊടിക്കൈകള്‍

താരന്‍ അകറ്റാന്‍ ഇതാ മൂന്ന് പൊടിക്കൈകള്‍

മുടിയിഴകളിലും ചെവിക്ക് പിന്നിലും പുരികങ്ങളിലും പലപ്പോഴും താരന്റെ സാന്നിധ്യം കണ്ടുവരുന്നു.
കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ തടയാന്‍ സാധിക്കും.

പലരെയും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് താരന്‍. ഇത് പലപ്പോഴും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. മുടിയിഴകളിലും ചെവിക്ക് പിന്നിലും പുരികങ്ങളിലും പലപ്പോഴും താരന്റെ സാന്നിധ്യം കണ്ടുവരുന്നു. കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ തടയാന്‍ സാധിക്കും. തലമുടിയില്‍ എണ്ണമെഴുക്കും അഴുക്കും ഇല്ലാതെ സൂക്ഷിക്കുക എന്നതാണ് താരനെ അകറ്റാന്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം. താരന്‍ അകറ്റാന്‍ ഇതാ മൂന്ന് പൊടിക്കൈകള്‍

തൈര്

താരന്‍ അകറ്റാന്‍ മികച്ച മാര്‍ഗ്ഗമാണ് തൈര്. ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാല്‍ സമ്പുഷ്ടമായ തൈര് തലയോട്ടിയിലെ അണുബാധ തടയുന്നതിനുള്ള ഒരു മികച്ച ഘടകമാണ്. മാത്രമല്ല, താരന്‍, ചൊറിച്ചില്‍ എന്നിവ കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ട് ടീസ്പൂണ്‍ തൈര് എടുത്തതിനുശേഷം തലയില്‍ പുരട്ടി ഏതാനും മിനിറ്റുകള്‍ നന്നായി മസാജ് ചെയ്യുക. അല്‍പ സമയത്തിനുശേഷ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ തൈര് ഉപയോഗിക്കാം.

ഉലുവ

താരന്‍ അകറ്റാന്‍ മറ്റൊരു മാര്‍ഗമാണ് ഉലുവ. പ്രോട്ടീനുകളുടെ ഉറവിടമായ ഉലുവ താരന്‍ ഇല്ലാതാക്കുന്നതിന് പുറമേ, മുടികൊഴിച്ചില്‍ തടഞ്ഞ് മുടി കരുത്തോടെ വളരാന്‍ സഹായിക്കും. ഉലുവ നന്നായി കുതിര്‍ത്ത് എടുത്തതിനുശേഷം അരയ്ക്കുക. ഇത് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് 10 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. ഉലുവയില്‍ ഉയര്‍ന്ന പ്രോട്ടീനും നിക്കോട്ടിനിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചില്‍, താരന്‍ എന്നിവ തടയാനും മുടിയുടെ വരള്‍ച്ച, കഷണ്ടി, മുടി കൊഴിയല്‍ തുടങ്ങിയ പലതരം തലയോട്ടി പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്നു.

കറ്റാര്‍വാഴ ജെല്‍

താരന്‍ തടയാന്‍ കറ്റാര്‍വാഴ ഉപയോഗിക്കുന്നത് വളരെ സഹായകരമാണ്. താരന്‍ ഉണ്ടാക്കുന്ന ചര്‍മ്മരോഗമായ സെബോറെഹിക് ഡെര്‍മറ്റൈറ്റിസ് ചികിത്സിക്കുന്നതിന് കറ്റാര്‍വാഴ ഫലപ്രദമാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കറ്റാര്‍വാഴയുടെ ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളും താരനില്‍ നിന്ന് സംരക്ഷിക്കുന്നതായി പഠനം പറയുന്നു. കറ്റാര്‍വാഴ പലതരം ഫംഗസുകള്‍ക്കെതിരെ ഫലപ്രദമാകുമെന്നും ചില ഫംഗസ് അണുബാധകളെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും പറയുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme