ധാരാളം വിറ്റാമിനുകളും നാരുകളും ധാതുക്കള്‍ അടങ്ങിയതാണ് ബദാം. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനം മികച്ചതാക്കാനും ചര്‍മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ദിവസവും നലോ അഞ്ച് ബദാം വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കുന്ന പലരുടെയും ദിനചര്യയുടെ ഭാഗമാണ്. ബദാം ഹൃദയാരോഗ്യത്തിന് വളരെ ഗുണകരമാണ്.
മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താനും എല്ലുകളെ ശക്തിപ്പെടുത്താനും സഹായിക്കും. എന്നാല്‍ ബദാം കഴിക്കുമ്പോള്‍ സംഭവിക്കുന്ന ചില അബദ്ധങ്ങള്‍ അവയുടെ ?ഗുണങ്ങള്‍ ലഭ്യമാകുന്നത് തടയും.
ഒരുപാട് ആകരുത്, കുറയാനും പാടില്ല
ബദാം അമിതമായി കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍, വിറ്റാമിന്‍ ഇയുടെ അളവു കൂടുക, വൃക്കരോviഗങ്ങള്‍ക്കുള്ള സാധ്യത തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതേസയമം ചെറിയ അളവില്‍ കഴിച്ചാല്‍ പോഷകങ്ങള്‍ കിട്ടുകയുമില്ല. ഒരു ദിവസം ആറ് മുതല്‍ എട്ട് എണ്ണം വരെ കഴിക്കുന്നതാണ് നല്ലത്. അതേസമയം, നട്‌സ് അലര്‍ജി, വൃക്ക സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ ഉള്ളവര്‍ ബദാം കഴിക്കുന്നത് ഒഴിവാക്കണം.
ഉപ്പിട്ടതോ വറുത്തതോ
റോസ്റ്റ് ചെയ്ത ബദാം, അല്ലെങ്കില്‍ ഉപ്പ് ചേര്‍ത്ത ബദാമൊക്കെ രുചികരമെന്ന് തോന്നാം. എന്നാല്‍, ഇവ ആരോഗ്യകരമല്ല. ബദാം റോസ്റ്റ് ചെയ്യുന്നത് പോഷകാഹാരം നഷ്ടപ്പെടുന്നതിനും അനാവശ്യ കലോറികള്‍ ചേര്‍ക്കുന്നതിനും ഇടയാക്കും. കൂടാതം ഉപ്പോ പഞ്ചസാരയോ ചേര്‍ക്കുന്നത് അധിക കലോറിക്ക് ഇടയാക്കും.
പതിവായി കഴിക്കാതിരിക്കുക
പരമാവധി നേട്ടം ലഭിക്കുന്നതിന് ബദാം ദിവസവും പരിമിതമായ അളവില്‍ കഴിക്കണം. കുറച്ച് ദിവസത്തേക്ക് ഇടവേള എടുക്കാം. എന്നാല്‍ മാസത്തില്‍ ഒന്നോ രണ്ടോ തവണ ബദാം കഴിക്കുന്നത് ആരോഗ്യ ഗുണങ്ങള്‍ നല്‍കില്ല.
കൃത്യമായി സൂക്ഷിക്കുക
ബദാം ശരിയായി സൂക്ഷിക്കുന്നതും പ്രധാനമാണ്. തണുത്തതും വരണ്ടതുമായ സ്ഥലത്ത് വായു കടക്കാത്ത പാത്രത്തില്‍ സൂക്ഷിക്കുക. കൂടുതല്‍ ഉണ്ടെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്.