- Advertisement -Newspaper WordPress Theme
Healthcareഉയര്‍ന്ന രക്തസമ്മര്‍ദത്തെ വരുതിയിലാക്കാം; ഈ ടിപിസ് മതി

ഉയര്‍ന്ന രക്തസമ്മര്‍ദത്തെ വരുതിയിലാക്കാം; ഈ ടിപിസ് മതി

ഉയര്‍ന്ന രക്തസമ്മര്‍ദം ഇന്ന് ആഗോള പൊതു ആരോഗ്യ പ്രശ്‌നമായി മാറിയിരിക്കുകയാണ്. ലോകത്ത് ജനസംഖ്യയുടെ ഏതാണ്ട് 128 കോടിയിലധികം ആളുകളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്, എന്നാല്‍ ഇതില്‍ പകുതി ആളുകള്‍ക്കും തങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്ളതായി അറിയില്ല. ഇത് പലതരത്തിലുള്ള ആരോഗ്യ സങ്കീര്‍ണതകള്‍ക്കും കാരണമാകുന്നു. ഹൃദയം, കരള്‍ പോലുള്ള പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ഉയര്‍ന്ന രക്തസമ്മര്‍ദം ബാധിക്കുന്നു.

രക്ത സമ്മര്‍ദത്തിന്റെ സാധാരണ നിലയായ 120/80 mm.Hg എന്ന നിലയില്‍ നിന്ന് രക്ത സമ്മര്‍ദം ഉയരുമ്പോള്‍ ശരീരം പല ലക്ഷണങ്ങളും പ്രകടിപ്പിക്കും. തലകറക്കം, കടുത്ത തലവേദന, നെഞ്ചു വേദന, ഹൃദയമിടിപ്പ് ഉയരല്‍ തുടങ്ങിയവയാണ് അത്. ഇതിനുപുറമേ കാഴ്ച പ്രശ്‌നം, മൂക്കില്‍ നിന്ന് രക്തമൊഴുക്ക്, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, ചെവിയില്‍ മുഴക്കം, ഉറങ്ങാന്‍ ബുദ്ധിമുട്ട്, ആശയക്കുഴപ്പം, ക്ഷീണം, വിറയല്‍ തുടങ്ങിയ ലക്ഷണങ്ങളും രക്ത സമ്മര്‍ദം ഉയരുന്നതിന്റെ ഭാഗമായി ശരീരം പ്രകടിപ്പിക്കാറുണ്ട്.

രക്തസമ്മര്‍ദത്തിലെ ഈ ഏറ്റക്കുറച്ചിലുകള്‍ നിയന്ത്രിക്കാന്‍ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടതില്ല. ഉയര്‍ന്ന രക്തസമ്മര്‍ദം വരുതിയിലാക്കാന്‍ ദൈനംദിനം സ്വീകരിക്കാവുന്ന 5 സംപിള്‍ ടെക്‌നിക്കുകള്‍ ഇതാ:

  1. ശരീരഭാരം കുറയ്ക്കുക

ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍?ഗങ്ങളിലൊന്ന് ശരീരഭാരം കുറയ്ക്കുക എന്നതാണ്. പൊണ്ണത്തടി രക്തസമ്മര്‍ദം ഉയരാനുള്ള ഒരു ഘടകമാണ്. ചെറിയ അളവില്‍ പോലും ശരീരഭാരം കുറയ്ക്കുന്നത് രക്തസമ്മര്‍ദത്തില്‍ മാറ്റം ഉണ്ടാക്കും.

  1. ലേബലുകള്‍ വായിക്കാം

സുരക്ഷിതമെന്ന് കരുതി കടയില്‍ നിന്ന് വാങ്ങുന്ന മിക്ക പാക്കറ്റ് ഭക്ഷണങ്ങളിലും സോഡിയത്തിന്റെ അളവു കൂടുതലായിരിക്കും. അത് ഒഴിവാക്കുന്നതിന് സാധനങ്ങളുടെ ലേബലുകള്‍ കൃത്യമായ വായിച്ച ശേഷം വാങ്ങുക. ഇത് നിങ്ങളുടെ സോഡിയം ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കും. ഭക്ഷണത്തില്‍ ഉപ്പിന്റെ വര്‍ധിച്ച ഉപഭോഗം, മധുരപലഹാരങ്ങള്‍, ജങ്ക് ഫുഡ് എന്നിവ പതിവായാല്‍ രക്തസമ്മര്‍ദം ഉയരാനുള്ള സാധ്യത കൂടുതലാണ്. ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങള്‍, മെലിഞ്ഞ പ്രോട്ടീന്‍, കൊഴുപ്പ് കുറഞ്ഞ പാല്‍ ഉല്‍പ്പന്നങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

  1. വ്യായാമം

വ്യായാമത്തിനായി ആഴ്ചയില്‍ അഞ്ച് ദിവസം അര മണിക്കൂര്‍ വീതം മാറ്റിവയ്ക്കുക. വേഗത്തിലുള്ള നടത്തം, സൈക്ലിങ് അല്ലെങ്കില്‍ നീന്തല്‍ പോലുള്ള മിതമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാവുന്നതാണ്. പ്രായമാകുന്തോറും പേശികളുടെ അളവ് ക്രമാനുഗതമായി കുറയുന്നു.വേയ്റ്റ് ലിഫ്റ്റിങ്, പുഷ്-അപ്പുകള്‍ പോലുള്ള ശക്തി പരിശീലന വ്യായാമങ്ങള്‍ ആഴ്ചയില്‍ രണ്ടുതവണ ഉള്‍പ്പെടുത്തുന്നതും ഗുണം ചെയ്യും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം സുഖമമാക്കാനും ഇത് സഹായിക്കും.

  1. മദ്യം

പ്രതീകാത്മക ചിത്രംപുകവലിയും മദ്യപാനവും പോലുള്ള ശീലങ്ങള്‍ ഹൃദയത്തിന്റെ ആരോഗ്യം മോശമാക്കാനും രക്തസമ്മര്‍ദം ഉയരാനും കാരണമാകും. ഇത്തരം ദുശ്ശീലങ്ങള്‍ ഒഴിവാക്കുന്നതും പരിമിതപ്പെടുത്തുന്നതും രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കും.

  1. മെഡിറ്റേഷന്‍

സ്‌ട്രെസ് ഹോര്‍മോണുകള്‍ രക്തക്കുഴലുകളെ ചുരുക്കുകയും രക്തസമ്മര്‍ദം താല്‍ക്കാലികമായി ഉയരാനും കാരണമാകും. കാലക്രമേണ, സമ്മര്‍ദം ഹൃദയാരോഗ്യത്തെ അപകടത്തിലാക്കും. മാനസിക സമ്മര്‍ദം കൈകാര്യം ചെയ്യുന്നതിന് ധ്യാനം, യോഗ പോലുള്ള പരിശീലിക്കുന്നത് ഗുണകരമാണ്. മാത്രമല്ല, ഉറക്കത്തില്‍ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ദിവസവും ഏഴ് മുതല്‍ ഒന്‍പതു മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രമിക്കുക. ഉറങ്ങുന്നതിന് കുറഞ്ഞത് 30 മിനിറ്റ് മുന്‍പ് ഡിജിറ്റല്‍ ഉപകരണങ്ങള്‍ അകറ്റിവെയ്ക്കാനും ശ്രമിക്കുക.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme