- Advertisement -Newspaper WordPress Theme
FOODനല്ല മഴയല്ലേ ? രാവിലെ ഒരു കിടിലൻ മസാല ചായ കുടിക്കാം

നല്ല മഴയല്ലേ ? രാവിലെ ഒരു കിടിലൻ മസാല ചായ കുടിക്കാം

മ‍ഴ പെയ്യുമ്പോള്‍ പൊതുവേ ചായ കുടിക്കാനിഷ്ടപ്പെടുന്നവരാണ് മലയാളികള്‍. സാധരണ ചായ ഇഷ്ടപ്പെടുന്ന നമുക്ക് തീര്‍ച്ചയായും മസാല ചായയും ഇഷ്ടപ്പെടുമെന്ന കാര്യം ഉറപ്പാണ്. വളരെ കുറഞ്ഞ സമയംകൊണ്ട് നാവില്‍ രുചിയൂറും മസാല ചായ തയ്യാറാക്കുന്നത് എങ്ങനെയെന്ന് ചോദിക്കാം.

ചേരുവകൾ

വെള്ളം – 2 ഗ്ലാസ്
ഏലക്കായ – 4 എണ്ണം
ഗ്രാമ്പൂ – 4 എണ്ണം
ചായപ്പൊടി – 4 ടീസ്പൂൺ
പഞ്ചസാര – നാലര ടീസ്പൂൺ
മുളക് പൊടി – ഒരു നുള്ള്
പശുവിൻ പാൽ – 2 ഗ്ലാസ്
ഗരം മസാല പൊടി – ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ആദ്യമായി ചായപ്പാത്രത്തിലേക്ക് രണ്ട്​ ഗ്ലാസ് വെള്ളം ഒഴിച്ച് അതിലേക്ക് ഏലക്കായും ഗ്രാമ്പൂവും ഇട്ടു തിളക്കുമ്പോൾ ചായപ്പൊടിയും പഞ്ചസാരയും ചേർത്ത് കൊടുക്കുക.
ശേഷം അതിലേക്ക്‌ ഒരു നുള്ള് മുളക് പൊടിയും കൂടെ ചേർത്ത് തിളച്ചു കഴിഞ്ഞാൽ പാൽ ഒഴിച്ചു കൊടുക്കുക. അതിലേക്ക്‌ ഗരംമസാല പൊടിയും ഇട്ട്​ നന്നായി തിളപ്പിച്ചെടുക്കുക. നാല്​ ഗ്ലാസ് ചായ മൂന്ന്​ ഗ്ലാസ് ആയി മാറുന്നത് വരെ ചെറിയ തീയിൽ തിളപ്പിക്കണം.
ശേഷം ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്തു നന്നായി ആറ്റി എടുത്താൽ നല്ല രുചിയും കടുപ്പവും മണവും ഉള്ള മസാല ചായ റെഡി.

വിഷാദം, രക്തസ്രാവം; ലൈംഗികാതിക്രമം നേരിട്ടകുട്ടികളെ എങ്ങനെ തിരിച്ചറിയാം?

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme