കോവിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾ വെല്ലുവിളി ഉയർത്തുന്ന ഈ നാളുകളിൽ ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കേണ്ടതിന്റെ പ്രധാന്യവും ഏറി. ശരീരത്തെ ശുദ്ധമാക്കാനും പ്രതിരോധ ശേഷി വർധിപ്പിക്കാനും കഴിവുള്ള മഞ്ഞളും കുരുമുളകും ഉൾപ്പെടെയുള്ള ചേരുവുകൾ ചേർത്തു തയാറാക്കുന്ന ടർമറിക് ജിഞ്ചർ ടീ പരീക്ഷിച്ചു നോക്കിയാലോ. ടീ എന്ന് വിശേഷണമുണ്ടെങ്കിലും ഇതിൽ ചായപ്പൊടി അൽപം പോലും ചേർക്കുന്നില്ല എന്നതാണ് പ്രത്യേകത.
ചേരുവകൾ
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
ചെറിയ കഷ്ണം കറുവപ്പട്ട പൊടിച്ചത്
കുരുമുളക് പൊടി – കാൽ ടീസ്പൂൺ
ശർക്കര -ഒരു ടീസ്പൂൺ
നാരങ്ങ -ഒരു ടീസ്പൂൺ
ഇഞ്ചി ചതച്ചത് -ഒരു ടീസ്പൂൺ
വെള്ളം – ഒരു കപ്പ്
പാകം ചെയുന്ന വിധം
പാനിൽ ഒരു കപ്പ് വെള്ളം എടുത്ത് ചൂടാക്കുക. അതിലേക്ക് മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കുക. അതിന് ശേഷം ഇഞ്ചി ചതച്ചത് ചേർത്ത് ഇളക്കി കൊടുക്കുക. ഇതിലേക്ക് കുരുമുളകു പൊടിയും, കറുവപ്പട്ട പൊടിച്ചതും ശർക്കരയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അൽപം ചൂടറിയതിനു ശേഷം അരിച്ചെടുക്കുക. അതിലേക്ക് നാരങ്ങാ നീര് കൂടി ചേർത്ത് ഇളക്കി ഉപയോഗിക്കാം.