- Advertisement -Newspaper WordPress Theme
FOODഒരു കിടിലൻ കപ്പ ബിരിയാണി തയ്യാറാക്കാം

ഒരു കിടിലൻ കപ്പ ബിരിയാണി തയ്യാറാക്കാം

വേണ്ട ചേരുവകൾ

കപ്പ പാകം ചെയ്യാൻ

കപ്പ – 2 വലുത്
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്

ചിക്കൻ പാകം ചെയ്യാൻ

എണ്ണ – 2 ടേബിൾസ്പൂൺ
ചിക്കൻ – 1 കിലോ
ഉള്ളി – 3 വലുത് (നീളത്തിൽ അരിഞ്ഞത്)
തക്കാളി – 3 (ചെറുതായി അരിഞ്ഞത്)
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
പച്ചമുളക് – 4 (ചെറുതായി അരിഞ്ഞത്)
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
മല്ലിപൊടി – 1 ടീസ്പൂൺ
ബിരിയാണി മസാല – 1 ടേബിൾ സ്പൂൺ
മല്ലിയില – 1 പിടി (അരിഞ്ഞത്)

താളിക്കാൻ

എണ്ണ – 1 ടേബിൾ സ്പൂൺ
നെയ്യ് – 2 ടീസ്പൂൺ
ചുവന്നുള്ളി – 5 (ചെറുതായി അരിഞ്ഞത് )
കറിവേപ്പില – കുറച്ച്
കശുവണ്ടിപ്പരിപ്പ് – ഒരു കൈപ്പിടി

തയ്യാറാക്കുന്ന വിധം

കപ്പയുടെ തൊലി മാറ്റി ചെറിയ ക്യൂബുകളായി അരിഞ്ഞ്, മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് പുഴുങ്ങി, വെള്ളം ഒഴിച്ച് വേവിച്ച് വെയ്ക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി, ഉള്ളിയും, ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, പച്ചമുളകും നന്നായി വഴറ്റുക. ഇനി മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപൊടി, ബിരിയാണി മസാല ചേർത്ത് ചെറുതായി വഴറ്റുക, പച്ച മണം പോകുന്നവരെ. ശേഷം തക്കാളി ചേർക്കുക. ഇനി ചിക്കൻ ചേർത്ത് നന്നായി മിക്സ് ചെയ്ത് മൂടി 45 മിനിറ്റ് പാകം ചെയ്യുക. പാകം ചെയ്ത ശേഷം മല്ലിയില ചേർത്ത് മിക്സ് ചെയ്യുക. താളിക്കാൻ ഒരു പാനിൽ എണ്ണയും നെയ്യും ചേർത്ത് ചൂടാക്കി, ചുവന്നുള്ളിയും കശുവണ്ടിപ്പരിപ്പും കറിവേപ്പിലയും വഴറ്റുക. ശേഷം ബിരിയാണിയിലേക്ക് താളിച്ചത് ഒഴിക്കുക. ശേഷം ചൂടായി സേർവ് ചെയ്യാം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme