in , ,

ഗര്‍ഭിണികള്‍ ദിവസവും എത്ര ഗ്ലാസ് വെള്ളംകുടിക്കണം?

Share this story


ഗര്‍ഭിണികള്‍ വെള്ളം കുടിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍ എത്ര അളവില്‍ വെള്ളം കുടിക്കണം എന്നത് പലര്‍ക്കുമുള്ള സംശയമാണ്.
ഗര്‍ഭാവസ്ഥയിലിരിക്കുമ്പോള്‍ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് നിര്‍ബന്ധമാണ്. നീര്‍ജ്ജലീകണം മലബന്ധം, ക്ഷീണം എന്നിവയുള്‍പ്പെടെയുള്ള ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന മറ്റ് പ്രശ്‌നങ്ങളും ഇതുവഴി പരിഹരിക്കാം.

ഗര്‍ഭകാലത്ത് ദിവസവും 10 മുതല്‍ 13 ഗ്ലാസ് വരെ വെള്ളം കുടിക്കണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഒറ്റത്തവണ വലിയ അളവില്‍ വെള്ളം കുടിക്കാതെ ഇടവേളകളില്‍ കുറച്ചു കുറച്ചായി വെള്ളം കുടിക്കുക.ഇതിലൂടെ നാം അറിയാതെ തന്നെ ധാരാളം വെള്ളം നമുക്കുള്ളില്‍ എത്തുന്നു. ഗര്‍ഭിണികള്‍ക്ക് ജലാംശം അടങ്ങിയ പഴവര്‍ഗങ്ങള്‍, ജ്യൂസുകള്‍ പാട കളഞ്ഞ പാല്‍ എന്നിവയെല്ലാം കുടിക്കാന്‍ സാധിക്കും.

ഗര്‍ഭിണികള്‍ ധാരാളം വെളളം കുടിക്കുന്നതിലൂടെ ആഹാരത്തിലൂടെയും മറ്റും ശരീരത്തിലെത്തുന്ന പോഷകങ്ങളും ധാതുക്കളും ആഗീരണം ചെയ്യാനും കോശങ്ങളില്‍ എത്തിക്കാനും സാധിക്കുന്നു.
അതിനാല്‍ പോഷകങ്ങളുടെ ഗുണങ്ങള്‍ ചോരാതെ ശരീരത്തിന് ലഭിക്കും. ഗര്‍ഭിണികളില്‍ കുഞ്ഞിന് ആവശ്യമായ പോഷകങ്ങളും മറ്റും എത്തിക്കുന്ന ഉത്തരവാദിത്തം വെള്ളത്തിനാണ്.

അതിനാല്‍ ധാരാളം വെള്ളം ഈ സമയത്ത് കുടിക്കണം. അല്ലാത്ത പക്ഷം കുഞ്ഞിന്റെ വളര്‍ച്ചയേയും ആരോഗ്യത്തേയും അത് ബാധിച്ചേക്കാം. ഗര്‍ഭിണികള്‍ക്ക് ഉണ്ടാകാറുള്ള മൂത്ര സംബന്ധമായ പല ഇന്‍ഫെക്ഷനുകളും വെള്ളം കുടിക്കാത്തത് മൂലം ഉണ്ടാകുന്നതാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോഷകങ്ങള്‍ എത്തിക്കുന്നത് പോലെ തന്നെ, ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുന്നതും വെള്ളമാണ്.

മൂത്രത്തിലൂടെയാണ് ഇവ പുറത്തുപോകുന്നത്. നന്നായി വെള്ളം കുടിക്കാത്ത ഗര്‍ഭിണികള്‍ക്ക് ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാന്‍ സാധിക്കാതെ വരും. ഇത് വ്യക്കകളെയും മറ്റും സാരമായി ബാധിക്കും. ഗര്‍ഭസ്ഥ ശിശുവിനടക്കം അപകടം വിളിച്ചു വരുത്താന്‍ സാധ്യതയുണ്ട്.
പൊതുവെ ഗര്‍ഭിണികളായിരിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് തളര്‍ച്ചയും ക്ഷീണവും പതിവാണ്.

പെട്ടെന്ന് മൂഡ് ചെയ്ഞ്ച് ഉണ്ടാകുന്നതും സാധാരണയാണ്. എന്നാല്‍ ഇതില്‍ നിന്നും രക്ഷനേടാനും വെള്ളത്തെ ആശ്രയിക്കാം.
ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാകുമ്പോഴാണ് പലപ്പോഴും തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടുന്നത്. ശരീര ഊഷ്മാവ് വര്‍ധിക്കുന്നതായും കാണാറുണ്ട്. നന്നായി വെള്ളം കുടിക്കുന്ന സ്ത്രീകള്‍ക്ക് മറ്റുള്ള ഗര്‍ഭിണികളെ അപേക്ഷിച്ച് ഇത്തരം ക്ഷീണവും തളര്‍ച്ചയും കുറവായിരിക്കും.

ജന്‍ ഔഷധി മാതൃകയില്‍ ഇനി ആയുര്‍വേദ ഷോപ്പുകളും

ലോകത്താദ്യമായി കൃത്രിമ കണ്ണുകള്‍ വികസിപ്പിച്ചു