- Advertisement -Newspaper WordPress Theme
HEALTHഎപ്പോഴും ക്ഷീണമാണോ ? അയേണിന്റെ കുറവുണ്ടോയെന്ന് നോക്കണേ

എപ്പോഴും ക്ഷീണമാണോ ? അയേണിന്റെ കുറവുണ്ടോയെന്ന് നോക്കണേ

നമ്മുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമുള്ള ഘടകമാണ് അയേണ്‍ അഥവാ ഇരുമ്പ്. ചുവന്ന രക്താണുക്കള്‍ ഉത്പാദിപ്പിക്കുന്നതിന് ഇവ വളരെ പ്രധാനമാണ്. ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുന്ന അവസ്ഥയാണ് അനീമിയ അല്ലെങ്കില്‍ വിളര്‍ച്ച.

ശരീരത്തില്‍ ആവശ്യത്തിന് ചുവന്ന രക്താണുക്കള്‍ ഇല്ലാത്ത അവസ്ഥയാണിത്. ചുവന്ന രക്താണുക്കള്‍ക്ക് ഓക്‌സിജനെ വഹിക്കാന്‍ കഴിയുന്ന ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. ഈ ഹീമോഗ്ലോബിന്‍ നിര്‍മ്മിക്കണമെങ്കില്‍ ഇരുമ്പ് ആവശ്യമാണ്.

ശരീരത്തില്‍ അയേണിന്റെ കുറവുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?

ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറവുണ്ടോ എന്ന് ഈ ലക്ഷണങ്ങളിലൂടെ മനസിലാക്കാം അമിതമായ ക്ഷീണവും തളര്‍ച്ചയും ഇരുമ്പിന്റെ കുറവുമൂലം പലര്‍ക്കും ഉണ്ടാവാം
വിളര്‍ച്ച, വിളറിയ ചര്‍മ്മം തുടങ്ങിയവയും അയേണിന്റെ കുറവിനെ സൂചിപ്പിക്കുന്നു
കൈകാലുകളിലെ നഖങ്ങള്‍ പെട്ടെന്ന് പൊട്ടി പോകുന്നതും ഇരുമ്പിന്റെ കുറവിനെ സൂചിപ്പിക്കുന്നു
ചില ആളുകളില്‍ അയേണിന്റെ അളവ് കുറഞ്ഞാല്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉളളതായി തോന്നാം.
കൈകളും കാലുകളും തണുത്തിരിക്കുന്നതും അയേണിന്റെ കുറവുകൊണ്ടായിരിക്കാം
തലകറക്കം, തലവേദന തുടങ്ങിയവയും ഇരുമ്പിന്റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാവാം

അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് ഇതിനുളള ഏറ്റവും ഫലപ്രദമായ പ്രതിവിധി

ഇരുമ്പ് ധാരാളമടങ്ങിയ മാതളം കഴിക്കുന്നത് വിറ്റാമിന്‍ സി-യും ശരീരത്തിലെ ഇരുമ്പിന്റെ ആഗീരണവും വര്‍ദ്ധിപ്പിച്ച് വിളര്‍ച്ചയെ തടയാന്‍ സഹായിക്കുന്നു.
ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണമാണ് ചീര.

ഒരു കപ്പ് വേവിച്ച ചീരയില്‍ 6.5 മൈക്രോഗ്രാം അയണ്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ അയേണിനെ ആഗീരണം സഹായിക്കുന്ന വിറ്റാമിന്‍ സിയും ചീരയില്‍ അടങ്ങിയിട്ടുണ്ട്.
മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പിന്റെ അംശം വിളര്‍ച്ച തടയാന്‍ സഹായിക്കും.

ബിറ്റ്‌റൂട്ടില്‍ ഉയര്‍ന്ന അളവില്‍ ഫോളിക് ആസിഡും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്താന്‍ സഹായിക്കും.
ഈന്തപ്പഴം കഴിക്കുന്നത് ഇരുമ്പിന്റെ അഭാവം പരിഹരിക്കും. ഈന്തപ്പഴം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നതുകൊണ്ട് സൂക്ഷിച്ച് ഉപയോഗിക്കേണ്ടതാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme