- Advertisement -Newspaper WordPress Theme
Blogനല്ല മധുരമുള്ള ഉഴുന്ന് വട ഉണ്ടാക്കിയാലോ

നല്ല മധുരമുള്ള ഉഴുന്ന് വട ഉണ്ടാക്കിയാലോ

ചേരുവകള്‍

ഉപ്പും എരിവുമുള്ളത് മാത്രമല്ല, നല്ല മധുരമൂറും ഉഴുന്നുവട ട്രൈ ചെയ്താലോ? ഇത് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ ?

ഉഴുന്നു പരിപ്പ്
ശര്‍ക്കര
വെള്ളം
ഏലയ്ക്ക
ഉപ്പ്
എണ്ണ

തയ്യാറാക്കുന്ന വിധം

ഉഴുന്നു പരിപ്പ് വെള്ളത്തില്‍ കഴുകി കുതിര്‍ത്തു വെച്ചത് അരച്ചെടുക്കാം. ആ മാവിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേര്‍ത്തിളക്കാം. പാത്രം അടുപ്പില്‍ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കുക. അതിലേക്ക് മാവില്‍ നിന്നും കുറച്ചു വീതം എടുത്ത് വടയുടെ ആകൃതിയില്‍ എണ്ണയില്‍ വറുത്തെടുക്കാം. ഇനി മറ്റൊരു പാത്രം അടുപ്പില്‍ വെക്കുക. അതിലേക്ക് അര കപ്പ് വെള്ളത്തിലേയ്ക്ക് മൂന്ന് കപ്പ് ശര്‍ക്കര പൊടിച്ചതു കൂടി ചേര്‍ത്ത് അലിയിക്കാം. കാല്‍ ടീസ്പൂണ്‍ ഏലയ്ക്കപ്പൊടി കൂടി ഇതില്‍ ചേര്‍ത്തിളക്കുക. തുടര്‍ന്ന് തീ ഓഫ് ചെയ്യുക. വറുത്തെടുത്ത വട ഈ ശര്‍ക്കര ലായനിയിലേയ്ക്കു ചേര്‍ക്കുക. ഇത് അഞ്ച് മിനിറ്റ് മാറ്റി വെയ്ക്കുക. നല്ല മധുരമൂറും ഉഴുന്നുവട റെഡി.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme