- Advertisement -Newspaper WordPress Theme
HEALTHഈ അബദ്ധങ്ങൾ മതി വീട്ടിൽ തീപിടുത്തം ഉണ്ടാകാൻ എങ്ങനെ തടയാം

ഈ അബദ്ധങ്ങൾ മതി വീട്ടിൽ തീപിടുത്തം ഉണ്ടാകാൻ എങ്ങനെ തടയാം

ചൂട് കൂടുമ്പോൾ തീപിടുത്തത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ചും അമിതമായ വൈദ്യുതി പ്രവാഹം ഉണ്ടാവുകയോ ഷോർട്ട് സർക്യൂട്ട് സംഭവിക്കുകയോ ചെയ്താൽ തീപിടുത്തം ഉണ്ടാകാം. പഴയ വയറിങ് സംവിധാനങ്ങൾ നവീകരിക്കാതെ വീടുകളിൽ പുതിയ ഉപകരണങ്ങൾ വാങ്ങി ഉപയോഗിക്കുന്നത് അപകടകരമാണ്. പുതിയ ഉപകരണങ്ങൾ പ്രവർത്തിക്കുമ്പോൾ വയർ അമിതമായി ചൂടാകാനും ഉരുകി പോകാനും തീപിടിക്കാനുമൊക്കെ കാരണമാകുന്നു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

വീടിന്റെ വയറിങ് സംവിധാനങ്ങള്‍ നവീകരിക്കണം.

1.അടുക്കള ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാം. എല്‍.പി.ജി സിലിണ്ടര്‍, ഗ്യാസ് പൈപ്പ് എന്നിവയുടെ സമീപത്ത് വൈദ്യുത ഉപകരണങ്ങള്‍ സ്ഥാപിക്കരുത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായാലും ഇത് തീപിടുത്ത സാധ്യത കുറക്കുന്നു.

  1. മെയിന്‍ പവര്‍ സ്വിച്ച് എവിടെയാണെന്ന് അറിഞ്ഞിരിക്കണം. തീപിടുത്തമോ ഷോര്‍ട്ട് സര്‍ക്യൂട്ടോ സംഭവിച്ചാല്‍ പെട്ടെന്ന് പവര്‍ സ്വിച്ച് ഓഫ് ചെയ്താല്‍ അപകടത്തിന്റെ വ്യാപ്തി കുറക്കാന്‍ സാധിക്കും.
  2. മിനിയേച്ചര്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ (എം.സി.ബി) ഉപയോഗിക്കാം. ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകുമ്പോള്‍ പവര്‍ ഓട്ടോമാറ്റിക്കലി ഓഫ് ആകാന്‍ ഇത് സഹായിക്കുന്നു.

ഈ അബദ്ധങ്ങള്‍ ഒഴിവാക്കാം

വയറുകള്‍ കൂട്ടികുഴയ്ക്കരുത്. വ്യത്യസ്ത ലോഹങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച വയറുകള്‍ ഒരിക്കലും യോജിപ്പിക്കരുത്. ഇത് കണക്ഷന്‍ അയയുന്നതിനും തീപിടുത സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

  1. സോക്കറ്റ് ഒരിക്കലും ഓവര്‍ലോഡ് ചെയ്യരുത്. ഒരു സോക്കറ്റില്‍ തന്നെ നിരവധി ഉപകരണങ്ങള്‍ പ്ലഗ്ഗ് ചെയ്യുന്നത് അപകടമാണ്. ആവശ്യം ഇല്ലെങ്കില്‍ മള്‍ട്ടി-പ്ലഗ്ഗ് അഡാപ്റ്ററുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഒന്നിലധികം അഡാപ്റ്ററുകള്‍ ഒരു ഔട്ട്‌ലെറ്റിലേക്ക് ഒരിക്കലും ബന്ധിപ്പിക്കരുത്.
  2. വയറുകള്‍ എപ്പോഴും മൂടി വയ്ക്കാന്‍ ശ്രദ്ധിക്കണം. തുറന്നു കിടക്കുന്ന രീതിയില്‍ വയറുകള്‍ ഇടരുത്. ഇത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു.
  3. ഇലക്ട്രിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. സാധാരണ ഗാര്‍ഹിക പ്ലഗ്ഗുകള്‍ ഉപയോഗിച്ച് ഒരിക്കലും ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുത്. ഇത് തീപിടുത്തത്തിന് കാരണമായേക്കാം.
  4. അടുക്കളയില്‍ എപ്പോഴും ജാഗ്രത പാലിക്കാം. പാചകം ചെയ്യാന്‍ വെച്ചതിന് ശേഷം ശ്രദ്ധിക്കാതെ പോകരുത്. ഗ്യാസിന്റെ അടുത്ത് നിന്നും പുകവലിക്കുകയോ മറ്റ് തീപിടുത്ത വസ്തുക്കള്‍ ഉപയോഗിക്കുകയോ ചെയ്യരുത്.
  5. കാര്‍പെറ്റുകള്‍ക്ക് കീഴിലോ വാതിലുകളിലൂടെയോ വയറുകള്‍ കടന്നു പോകുന്നത് ഒഴിവാക്കാം. ഇത് വയറിന് കേടുപാടുകള്‍ വരുത്തുകയും തീപിടിക്കാന്‍ കാരണമാവുകയും ചെയ്യുന്നു.
  6. കേടായ ഉപകരണങ്ങളും വയറുകളും കാലതാമസം വരാതെ മാറ്റിസ്ഥാപിക്കാന്‍ ശ്രദ്ധിക്കണം.
  7. പതിവായി വീടിന്റെ വയറിങ് സംവിധാനങ്ങള്‍ പരിശോധിക്കാം. ഇത് അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme