ഒരു പ്രശ്‌നവുമില്ലാതെ പ്രസവം നടന്നുകഴിഞ്ഞാല്‍ എല്ലാവരുടെയും ശ്രദ്ധ കുഞ്ഞിലേക്കാകും. പക്ഷേ, ഡോക്ടറെ സംബന്ധിച്ച് അമ്മയുടെ കാര്യത്തില്‍ അതീവശ്രദ്ധ വേണ്ട സമയമാണിത്. കാരണം പ്രസവത്തിന്റെ മൂന്നാം ഘട്ടത്തില്‍ വളരെയധികം സങ്കീര്‍ണതകള്‍ക്കു സാധ്യതയുണ്ട്. ഈ ഘട്ടത്തില്‍ വരാവുന്ന പ്രധാനപ്പെട്ട ചില ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പറയാം.
മാത്യമരണങ്ങളുടെ പ്രധാന കാരണമായി കാണിക്കുന്നത് പ്രസവാനന്തര രക്തസ്രാവം ആണ്. പ്രസവാനന്തര രക്തസ്രാവം സംഭവിക്കുന്ന ഒട്ടുമിക്ക കേസുകളിലും പ്രത്യേകിച്ച് എന്തെങ്കിലും അപകടഘടകങ്ങള്‍ ഉണ്ടായിരുന്നതായി കാണുന്നില്ല. ആകസ്മികമായി രക്തസ്രാവം ഉണ്ടാവുകയാണ് ചെയ്യുന്നത് എന്നിരുന്നാലും 50 ശതമാനം പേരില്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ ചില കാരണങ്ങള്‍ ഉണ്ടായിരുന്നതായി കാണാം. അമ്മയ്ക്കു വിളര്‍ച്ച, അടുപ്പിച്ചടിപ്പിച്ചുളള ഗര്‍ഭധാരണം, നാലോ അതിലധികമോ പ്രസവങ്ങള്‍, കുഞ്ഞിന്റെ തൂക്കം മൂന്നര കിലോയില്‍ കൂടുതല്‍ ഒറ്റ പ്രസവത്തില്‍ ഒന്നിലധികം കുട്ടികള്‍, ആദ്യ പ്രസവത്തില്‍ രക്തസ്രാവം ഉണ്ടാവുക എന്നിവയൊക്കെ അപകടഘടകങ്ങളാണ്. ഇവര്‍ക്കു പ്രത്യേകം കരുതല്‍ നല്‍കുന്നതു വഴി രക്തസ്രാവ സാധ്യത തടയാം.
പ്രസവാനന്തര രക്തസ്രാവത്തിനു (PPH) പ്രധാനമായും നാലു കാരണങ്ങളുണ്ട്. എറ്റോണിക് പിപിഎച്ച് .ട്രോമാറ്റിക് പിപിഎച്ച്. റീട്ടെയിന്‍ഡ് ടിഷ്യൂ ഒഫ് പ്ലാസന്റ രക്തംകട്ടപിടിക്കുന്ന ഘടകങ്ങളുടെ കുറവ്
ഗര്‍ഭപാത്രം ചുരുങ്ങാന്‍ താമസം വരുന്നതിനെ തുടര്‍ന്നുളള രക്തസ്രാവമാണ് എറ്റോണിക് പിപിഎച്ച്. സാധാരണഗതിയില്‍ പ്രസവം കഴിഞ്ഞ് അര മണിക്കൂറിനുളളില്‍ മറുപിളള പുറത്തുവരും. ഗര്‍ഭാശയപേശികള്‍ ചുരുങ്ങി തുടങ്ങുകയും ചെറുതായി വികസിച്ചിരിക്കുന്ന ഗര്‍ഭപാത്രത്തില്‍ നിന്നുളള രക്തസ്രാവം വര്‍ധിക്കാം
പ്രസവത്തെ തുടര്‍ന്ന് യോനീഭാഗത്ത് മുറിവുണ്ടാവുക എപ്പിസിയോട്ടമി സ്റ്റിച്ചില്‍ രക്തക്കട്ട രൂപപ്പെടുക എന്നിവ ട്രോമാറ്റിക് പിപിഎച്ചിനു കാരണമാകാം. പ്രസവത്തെ തുടര്‍ന്ന് രക്തം കട്ടപിടിക്കുന്ന ഘടകങ്ങളുടെ കുറവു മൂലം രക്തം നിലയ്ക്കാതെ പ്രവഹിക്കുന്ന അവസ്ഥ വരാം.