പുറമെ എല്ലാം പെര്‍ഫക്ട് ആണ്. എന്നാല്‍ കാരണമില്ലാതെ ഉള്ളില്‍ നിരന്തരമായ ഒരു ഭയവും ആശങ്കയും. നെഞ്ചിനകത്തു ഒരു വേദന, വയറ്റില്‍ അസ്വസ്ഥത, അമിതമായ ക്ഷീണം ഇതൊക്കെ ഉത്കണ്ഠയുടെ ശാരീരിക ലക്ഷണങ്ങളാണ്. ഉത്കണ്ഠ യഥാര്‍ഥത്തില്‍ നമ്മുടെ ശരീരത്തിന്റെ അത്യാവശ്യവും സ്വാഭാവികവുമായ ഒരു പ്രതികരണമാണ്. അപകട സന്ദര്‍ഭങ്ങളില്‍ ശരീരത്തെ ഫൈറ്റ് ഓര്‍ ഫ്‌ലൈറ്റ് പ്രതികരണത്തിലേക്ക് പോകുന്നു. ഇത് ശരീരത്തിന് ഉടനടി ആക്ഷന്‍ എടുക്കുന്നതിനും അപകടത്തില്‍ നിന്ന് പുറത്തുകടക്കുന്നതിനും സജ്ജമാക്കുന്നു.
സാധാരണ ഉത്കണ്ഠകള്‍
ഉത്കണ്ഠകള്‍ സാധാരണമാണ്. ഉദാഹരണത്തിന് പരീക്ഷ എഴുതുന്നതിന് മുന്‍പ് ഉണ്ടാകുന്ന ഭയവും ജോലിക്ക് വേണ്ടിയുള്ള അഭിമുഖത്തിന് മുന്‍പേ അനുഭവിക്കുന്ന ടെന്‍ഷനുമെല്ലാം ഈ സാധാരണ ഉത്കണ്ഠകളില്‍ പെടുത്താം. ഇതൊക്കെ മണിക്കൂറുകള്‍ക്കകം മാറുകളും നമ്മെ ജാഗ്രതയുള്ളവരാക്കുകയും ചെയ്യുന്നു.
എന്നാല്‍ ചിലരില്‍ ഉത്കണ്ഠ നീണ്ടുനില്‍ക്കും. അത്തരം സാഹചര്യങ്ങളില്‍ ഉത്കണ്ഠയെ നിയന്ത്രിക്കാന്‍ കഴിയാതെ വരികയും ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ സന്തോഷത്തെയും ആരോ?ഗ്യത്തെയും ബാധിക്കും. ഉത്കണ്ഠ മാനസികമായി മാത്രം ബാധിക്കുന്ന പ്രശ്‌നമായി കാണരുത്, ഇത് നിങ്ങളെ ശാരീരികമായും ബാധിക്കാം
മാനസികമായ ലക്ഷണങ്ങള്‍
നിരന്തരമായ ഭയം
സ്ഥിരതയില്ലായ്മ
നെഗറ്റീവ് ചിന്തകള്‍
എന്തോ മോശമായ കാര്യങ്ങള്‍ നടക്കാന്‍ പോകുന്നവെന്ന ചിന്ത
ഉറക്കമില്ലായ്മ
പെട്ടെന്നുണ്ടാകുന്ന ദേഷ്യം അല്ലെങ്കില്‍ അസ്വസ്ഥത
ഭയം കാരണം ആളുകളെ അല്ലെങ്കില്‍ സാഹചര്യങ്ങളെ മനഃപൂര്‍വം ഒഴിവാക്കുക
ശാരീരികമായ ലക്ഷണങ്ങള്‍
നെഞ്ചു വേദന അല്ലെങ്കില്‍ നെഞ്ചിനു മുറുക്കം
ഹൃദയമിടിപ്പിന്റെ വേ?ഗത കൂടുന്നു
വയറു വേദന
ഛര്‍ദ്ദി
അസിഡിറ്റി
തലവേദന
തലകറക്കം
വിയര്‍ക്കുക
ശരീരവേദന
മരവിപ്പ്
അമിതമായ ക്ഷീണം
ഇടയ്ക്കിടെയുള്ള മൂത്രശങ്ക
ലൂസ് മോഷന്‍