ഇന്ന് ലോകമെമ്പാടുമുള്ള സാങ്കേതികവിദ്യാ പ്രേമികളുടെ ശ്രദ്ധ ആകർഷിച്ചത് ഗൂഗിൾ ഹോംപേജിൽ തെളിഞ്ഞ പുതിയ ഡൂഡിലാണ്. അതിഥി ആരാണെന്നോ? സാക്ഷാൽ ദക്ഷിണേന്ത്യയുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണം ഇഡ്ഡലി. ദക്ഷിണേന്ത്യൻ പാചകരീതിയിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്ന മൃദുവായ, സ്വാദിഷ്ടമായ ഇഡ്ഡലിയെ ഇന്നത്തെ ഗൂഗിൾ ഡൂഡിൽ ആഘോഷിക്കുന്നു. ലാളിത്യം, വൈവിധ്യം, ആരോഗ്യ ഗുണങ്ങൾ എന്നിവയാൽ ജനപ്രിയമായ ഇഡ്ഡലി ദശലക്ഷക്കണക്കിന് ആളുകൾക്ക് ഒരു സാംസ്കാരിക ചിഹ്നവും ആരോഗ്യകരമായ പ്രഭാതഭക്ഷണ ശീലവുമാണ്.
വിവിധ ഭൂപ്രദേശങ്ങളെയും തലമുറകളെയും ഒന്നിപ്പിക്കുന്ന ഒരു വിഭവമെന്ന നിലയിൽ, ഇഡ്ഡലിയുടെ സാംസ്കാരിക പൈതൃകത്തിന് ലോകശ്രദ്ധ നൽകാനാണ് ഗൂഗിൾ ശ്രമിച്ചത്. ഈ അവസരത്തിൽ, ഇഡ്ഡലി, സാമ്പാർ, ചട്ണി എന്നിവ ഉപയോഗിച്ച് ‘ഗൂഗിൾ’ ഒരു ആനിമേറ്റഡ് ഡൂഡിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ പാചക, സാംസ്കാരിക ഘടനയിൽ ഇഡ്ഡലി എത്രത്തോളം ആഴത്തിൽ ഉൾച്ചേർന്നിരിക്കുന്നുവെന്ന് പ്രതിഫലിപ്പിക്കുന്നതാണ് ഈ ട്രിബൂട്ട്. വയറിന് ലഘുവാണെങ്കിലും പ്രോട്ടീനും കാർബോഹൈഡ്രേറ്റും കൊണ്ട് സമ്പുഷ്ടമായ ഇഡ്ഡലി ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും ഇന്ത്യൻ പ്രവാസികൾ വ്യാപിച്ചിരിക്കുന്നിടത്തെല്ലാം ഒരു ജനപ്രിയ ഭക്ഷണമാണ്. ഗൂഗിളിന്റെ ഈ ആദരം, ഇന്ത്യയുടെ രുചിപ്പെരുമ ലോകത്തിന്റെ മുൻപിൽ ഒരിക്കൽ കൂടി എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരിക്കുന്നു. കുടിയേറ്റ ഭാരതീയരുടെ ഇടയിൽ, ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെയും “വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നുള്ള” പ്രഭാതം എന്ന ആശയത്തിൽ ഇഡ്ഡലി ഒരു ഒരു ഐക്യചിഹ്നമായി മാറിയിട്ടുണ്ട്.