- Advertisement -Newspaper WordPress Theme
FITNESSകുട്ടികളെ ബേക്കറി കഴിപ്പിക്കുന്ന മാതാപിതാക്കളാണോ എങ്കില്‍ നിങ്ങളിതു ശ്രദ്ധിക്കൂ..

കുട്ടികളെ ബേക്കറി കഴിപ്പിക്കുന്ന മാതാപിതാക്കളാണോ എങ്കില്‍ നിങ്ങളിതു ശ്രദ്ധിക്കൂ..

മാറിയ ഭക്ഷണരീതികള്‍ പ്രായഭേദമന്യേ എല്ലാവരിലും ബാധിച്ചിരിക്കുന്നു. പ്രത്യേകിച്ച് കുട്ടികളിലും. ജംഗ്ഫുഡുകള്‍ കുട്ടികള്‍ ഏറെ കഴിക്കാന്‍ താല്‍പ്പര്യപ്പെടുന്നു. പലപ്പോഴും മാതാപിതാക്കളാണ് കുട്ടികളില്‍ ഈ ശീലമുണ്ടാക്കുന്നത്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കൊടുക്കുന്നതിനു പകരം കുട്ടികള്‍ വാശിപിടിക്കുമ്പോഴേക്കും മാതാപിതാക്കള്‍ ഇത്തരം ഭക്ഷണങ്ങളാണ് മിക്ക സമയത്തും കുട്ടികള്‍ക്ക് കൊടുത്തു കൊണ്ടിരിക്കുന്നത്. ജംഗ്ഫുഡുകള്‍ കുട്ടികള്‍ക്ക് വാങ്ങി കൊടുക്കുന്ന മാതാപിതാക്കള്‍ അല്‍പ്പം ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും.

പോഷകങ്ങള്‍ അടങ്ങിയിട്ടില്ല

കാണാനേറെ ഭംഗിയോടു കൂടിയ ജംഗ്ഫുഡുകള്‍ കുട്ടികളെ വല്ലാതെ ആകര്‍ഷിക്കുകയും കഴിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഒട്ടും തന്നെ പോഷക ഘടകങ്ങളടങ്ങിയിട്ടില്ല. ജംഗ്ഫുഡുകള്‍ കഴിച്ചു കഴിഞ്ഞാല്‍ പിന്നെ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ സാധിക്കുകയുമില്ല. അത് ചെറിയ പ്രായത്തില്‍ തന്നെ കുട്ടിയുടെ ആരോഗ്യത്തിനെ ദോഷകരമായി ബാധിക്കും.

അമിതവണ്ണം

ജംഗ്ഫുഡുകള്‍ കഴിക്കുന്നത് കുട്ടികളില്‍ അമിതവണ്ണത്തിന് ഇടയാക്കുന്നു. കഴിയുന്നതും വേഗത്തില്‍ കുട്ടികളിലെ ജംഗ്ഫുഡുകള്‍ കഴിക്കുന്ന ശീലം ഒഴിവാക്കുക. അല്ലെങ്കില്‍ അത് കുട്ടിയുടെ ആരോഗ്യത്തിന് ഭീഷണിയാകും.

രോഗപ്രതിരോധശേഷി കുറയുന്നു

പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങളിലെ ടോക്‌സിനുകളാല്‍ കുട്ടികളുടെ ശരീരം നിറയുകയും പോഷകങ്ങളുടെ ലഭ്യത കുറയുകയും ചെയ്യുന്നതിനാല്‍ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറക്കാനിടയാക്കുന്നു.

അടിമത്തം

തുടര്‍ച്ചയായി ഇത്തരം ഭക്ഷണം കുട്ടികള്‍ കഴിക്കുമ്പോള്‍ അവര്‍ അതിനടിമപ്പെടാന്‍ ഇടയാവുന്നു. ഈ അവസ്ഥ ആരോഗ്യത്തെ അപകടത്തിനിടയാക്കുന്നതിനാല്‍ പൂര്‍ണ്ണമായും കുട്ടികളില്‍ നിന്ന് ഈ ശീലം ഒഴിവാക്കുന്നത് നന്നായിരിക്കും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme