നമ്മുടെ സമൂഹത്തില്‍ വൈറല്‍ പനികളും പനി ബാധിച്ചുള്ള മരണങ്ങളും കൂടുകയണ്. നമ്മള്‍ കേട്ടിുട്ടുപോലുമില്ലാത്ത പനികള്‍ നമ്മുടെയിടയിലെത്തിയിട്ടുണ്ട്. കൊറോണ പോലുള്ളവ ലോകത്ത് തന്നെ എത്രപേരെ കൊന്നൊടുക്കിയെന്നത് നാം കണ്ടതാണ്. അതുപോലെ തന്നെയണ് കേരളത്തെ പിടിച്ചുകുലുക്കിയ നിപ പോലുള്ളവയും പല രോഗങ്ങളുടെയും ആരംഭം പനിയില്‍ നിന്നാണ്.
മാത്രമല്ല ചില പനികള്‍ മാരകമായി മരണംവരെ സംഭവിച്ചേക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
മരണംവരെ സംഭവിക്കാവുന്ന ഒരു പനിയാണ് ഡെങ്കിപ്പനി. ഡെങ്കി ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുന്നു. കൊതുകുകള്‍ പരത്തുന്ന രോഗങ്ങളില്‍ വ്യാപകവും ഗുരുതരവുമാണ് ഡെങ്കിപ്പനി. ഈഡിസ് വര്‍ഗത്തില്‍പ്പെട്ട പെണ്‍കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണിത്. പലപ്പോഴും പനിയും ശരീര വേദനയുമായി മാറുബോള്‍ മരണകാരണമായേക്കാവുന്ന ഗുരുതരമായ രോഗമാണ് ഡെങ്കിപ്പനി.
പെട്ടെന്നുള്ള ശക്തമായ പനി, കണ്ണിനു പുറകില്‍ വേദന, പേശികളിലും സന്ധികളിലും വേദന, വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, തൊലി പുറമേ അഞ്ചാംപനിയുടെതുപോലുള്ള തടിപ്പുകള്‍, മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തസ്രാവം, മയക്കം തുടങ്ങിയ രോഗത്തിന്റെ തീവ്രത അനുസരിച്ചും മുന്‍പ് ഈ രോഗം ബാധിച്ചിട്ടള്ളതിനെയനുസരിച്ചും രോഗലക്ഷണങ്ങളില്‍ വൈവിധ്യങ്ങള്‍ ഉണ്ടാകുന്നു.

ഡെങ്കിപ്പനി മൂന്ന് തരത്തില്‍ പനിയും ശരീരവേദനയുമായി കാണുന്ന സാധാരണ ഡെങ്കിപ്പനി. രക്തസ്രാവത്തില്‍ കലാശിക്കുന്ന ഡെങ്ക്യൂ ഹെമറേജിക് ഫിവര്‍. രക്തസമ്മര്‍ദ്ദവും നാഡിമിടിപ്പും തകരാറിലാക്കുന്ന ഡെങ്ക്യുഷോക്ക് സിന്‍ഡ്രോം.
രോഗിക്ക് പൂര്‍ണ്ണ വിശ്രമം, രോഗലക്ഷണത്തിന് അനുസൃതമായി ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ നല്‍കുക. പരിപൂര്‍ണ്ണ വിശ്രമം ഏറ്റവും പ്രധാനം.
തിളപ്പിച്ചാറിയ വെള്ളം ധാരാളം കുടിക്കണം. ചൂടുള്ള പാനീയങ്ങള്‍ ക്രമമായി നിരന്തരം കുടിക്കണം. ഉപ്പ് ചേര്‍ത്ത കട്ടിയുള്ള കഞ്ഞിവെള്ളം നാരങ്ങവെള്ളം, ഇളനീര്‍ എന്നിവ കട്ടന്‍ചായ, കട്ടന്‍കാപ്പി, വെറും ചൂടുവെള്ളം എന്നിവയേക്കാള്‍ പനി വിട്ടുപോയതിനുള്ള ക്ഷീണം കുറക്കാന്‍ നല്ലതാണ്.
നന്നായി വേവിച്ച മൃദുവായ, പോഷകപ്രധാനമായ ഭക്ഷണവും ചുറ്റുവട്ടത്ത് ലഭ്യമായ പഴങ്ങളും ചെറിയ അളവില്‍ ഇടവിട്ട് തുടര്‍ച്ചയായി കഴിക്കുക. പനി പൂര്‍ണ്ണമായും മാറുംവരെ വിശ്രമിക്കുക. രോഗം വേഗം മാറാന്‍ ഇത് സഹായിക്കും. പ്രത്യേകിച്ചും പകര്‍ച്ചപ്പനികള്‍ പടരുന്നത് തടയാനും ഇത് സഹായിക്കും.
തുമ്മുമ്പോഴും ചീറ്റുമ്പോഴും മൂക്കും വായും പൊത്തുക. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടക്കിടെ കഴുകുക. വൈറല്‍ പനികള്‍ പടര്‍ന്നു പിടിക്കുന്നത് തടയാനും ശ്വാസ കോശരോഗങ്ങള്‍ വീട്ടിലെ മറ്റുള്ളവരിലേക്ക് പകരാതെ സൂക്ഷിക്കാനും ഈ ശീലം സഹായിക്കുന്നു.സ്വയം ചികിത്സ അപകടകരമായ ഒരു ശീലമാണ്. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ മരുന്ന് കഴിക്കുന്നത് ഒഴിവാക്കുക.
