നമ്മുടെ തലച്ചോറിനെ ബാധിക്കുന്ന രോഗാവസ്ഥകളില്‍ ഏറ്റവും അപകടം പിടിച്ച അവസ്ഥയാണ് ‘സ്ട്രോക്ക് അഥവാ ‘മസ്തിഷ്‌കാഘാതം’. അതിനാൽ, സ്ട്രോക്കിലേക്ക് നയിക്കുന്ന ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് ഒരുപക്ഷേ ജീവൻ രക്ഷിക്കാൻ വരെ സഹായിച്ചേക്കാം.
പ്രധാനമായും രണ്ടു വിധമാണ് സ്ട്രോക്കുള്ളത്. തലച്ചോറിലെ രക്തക്കുഴലുകള്‍ ചുരുങ്ങുകയോ അടഞ്ഞുപോകുകയോ മൂലം തലച്ചോറിലെ കോശങ്ങള്‍ നശിച്ചുപോകുന്ന അവസ്ഥയാണ് schemic stroke. രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവം ഉണ്ടാവുന്നതുമൂലം തലച്ചോറിന്റെ പ്രവര്‍ത്തങ്ങള്‍ നിലച്ചുപോകുന്ന അവസ്ഥയാണ് Hemorrhagic stroke. വളരെ അപകടകരമായ അവസ്ഥയാണിത്.
കാഴ്ചയിലുണ്ടാകുന്ന ബുദ്ധിമുട്ട്
പലപ്പോഴും പെട്ടെന്ന് കാഴ്ചയിലുണ്ടാകുന്ന ബുദ്ധിമുട്ട് സ്ട്രോക്കിന്റെ ലക്ഷണമാണ്. ഇത് കാഴച മങ്ങുന്നതിന്, ഡബിൾ വിഷൻ, ഒന്നോ രണ്ടോ കണ്ണുകളിലെ കാഴ്‌ച നഷ്ടപ്പെടുന്നതിനടക്കം കാരണമായേക്കാം. കണ്ണിനു മുകളിൽ എന്തോ ഒന്ന് മറയുന്നതുപോലെയോ ഒരു വശത്തേക്ക് കാണാൻ ബുദ്ധിമുട്ടുള്ളതുപോലെയോ ആണ് വിഷയം അനുഭവപ്പെടുക.
സഹിക്കാനാകാത്ത തലവേദന
പെട്ടെന്ന് സഹിക്കാനാകാത്ത തലവേദനയുണ്ടാകുന്നത് സ്ട്രോക്കിന്റെ ലക്ഷണമാണ്. ഓക്കാനം, ഛർദ്ദി, തലകറക്കം എന്നിവയോടൊപ്പം ഇങ്ങനെ സഹിക്കാനാകാത്ത തലവേദനയുണ്ടായാൽ ഒരു കാരണവശാലും ചികിത്സ വൈകിപ്പിക്കരുത്.
തലകറക്കം
പെട്ടെന്നുണ്ടാകുന്ന തലകറക്കം, നടക്കാൻ ബുദ്ധിമുട്ട്, അല്ലെങ്കിൽ ഏകോപനശേഷി നഷ്ടപ്പെടുക എന്നതെല്ലാം സ്ട്രോക്കിന്റെ ലക്ഷണങ്ങളാണ്.