in

ഞാനിവിടെ സ്വര്‍ഗത്തില്‍ ‘ചില്ലിങ്’ ആണ്.. ഡോണ്ട് വറി!’; ഐസിയുവിലെ തണുപ്പില്‍ കിടക്കുമ്പോള്‍ മുന്നാസ് എഴുതി, പുഞ്ചിരി മായാതെ.

Share this story

കൂടുതല്‍ ദുഃഖിക്കുന്നതു നിര്‍ത്തൂ.. ഐആം എ സൂപ്പര്‍ഹീറോ…’ മരണമുറപ്പിച്ച് ഐസിയുവിലെ തണുപ്പില്‍ കിടക്കുമ്പോള്‍ മുന്നാസ് എഴുതിയതു കണ്ണീരൊഴുക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശ്വസിപ്പിക്കുന്ന വാക്കുകള്‍. ആശുപത്രിക്കിടക്കയില്‍നിന്നു ടിഷ്യു പേപ്പറില്‍ എഴുതി നല്‍കിയ ഇരുപത്തഞ്ചോളം കുഞ്ഞു കത്തുകളിലെ പ്രത്യാശകളില്‍ ബന്ധുക്കള്‍ ദുഃഖം മറന്നു. വാലന്റൈന്‍സ് ദിന കാര്‍ഡ് പോലുള്ളൊരു ചരമപ്പരസ്യം ഇന്നലത്തെ ‘മലയാള മനോരമ’യില്‍ നല്‍കി മുന്നാസിന്റെ കുടുംബം പറഞ്ഞു: മരണം ദുഃഖിക്കാന്‍ മാത്രമുള്ളതല്ല സുഹൃത്തേ…
ഒല്ലൂര്‍ മൊയലന്‍ വീട്ടില്‍ ജോസ് റെയ്‌നി (മുന്നാസ് 25) ആണു 3 വര്‍ഷം ബ്രെയിന്‍ ട്യൂമറിനെയും തലയോട്ടി തുറന്നുള്ള 2 ശസ്ത്രക്രിയകളെയും കീമോ റേഡിയേഷന്‍ ചികിത്സകളെയും പുഞ്ചിരിയോടെ നേരിട്ടു വിടവാങ്ങിയത്. കോവിഡ് കാലത്താണു ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിക്കുന്നത്. ആല്‍പ്‌സ് പര്‍വതമടക്കം കയറിയിട്ടുള്ള മുന്നാസ്, രോഗമറിഞ്ഞതിനു ശേഷവും യാത്രകള്‍ക്കു പോയി. രണ്ടാമത്തെ ശസ്ത്രക്രിയയ്ക്കുശേഷം ഇടതുഭാഗം തളര്‍ന്നു. യാത്ര മുടങ്ങിയെങ്കിലും പുഞ്ചിരി മാഞ്ഞില്ല..
ശസ്ത്രക്രിയയ്ക്ക് നഴ്‌സുമാര്‍ തലമുടി വടിച്ചുനീക്കുമ്പോള്‍, ചിരിച്ചുകൊണ്ടു സെല്‍ഫി എടുത്ത് ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും അയച്ചു. ചികിത്സിച്ച ഡോക്ടര്‍ക്കും ഫിസിയോതെറപ്പിസ്റ്റിനും അടക്കം ടിഷ്യു പേപ്പറില്‍ കത്തുകള്‍ കൈമാറി. അവസാനത്തെ കുറിപ്പ് ഇങ്ങനെ: ‘ നിങ്ങളോടൊപ്പം ‘ചില്‍’ ആവാന്‍ ഞാന്‍ ഇനി അവിടെയില്ലെന്ന് എനിക്കറിയാം. ഞാനിവിടെ സ്വര്‍ഗത്തില്‍ ‘ചില്ലിങ്’ ആണ്. ഡോണ്ട് വറി!’

പ്രസവശേഷമുളള മുടികൊഴിച്ചിലിന്റെ കാരണമെന്ത്

ചുമ മരുന്നുകള്‍ ദുരുപയോഗിക്കുന്നതായി കണ്ടെത്തല്‍, വാര്‍ഷിക വിറ്റുവരവ് 300 കോടി