വെളുത്തുള്ളി
ശൈത്യകാലത്ത് മെച്ചപ്പെട്ട രക്തചംക്രമണം നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് വെളുത്തുള്ളി കഴിക്കാം. വെളുത്തുള്ളി കഴിക്കുന്നത് രക്തക്കുഴലുകളെ ശാന്തമാക്കാന്‍ സഹായിക്കുന്നു. വെളുത്തുള്ളി കഴിക്കുന്നത് ഉയര്‍ന്ന ബിപി പ്രശ്‌നവും ഇല്ലാതാക്കുന്നു. ദിവസവും 2-3 അല്ലി വെളുത്തുള്ളി കഴിക്കുന്നത് നിങ്ങളുടെ രക്തചംക്രമണം ശരിയായി നിലനിര്‍ത്താന്‍ സഹായിക്കും.
സുഗന്ധവ്യഞ്ജനങ്ങള്‍
ശൈത്യകാലത്ത് രക്തചംക്രമണം മെച്ചപ്പെടുത്താനായി നിങ്ങള്‍ സുഗന്ധവ്യഞ്ജനങ്ങള്‍ കഴിക്കുക. തണുപ്പുള്ള ദിവസങ്ങളില്‍ മഞ്ഞള്‍ കഴിക്കുക. 12 ആഴ്ചത്തേക്ക് ദിവസവും 2000 മില്ലിഗ്രാം മഞ്ഞള്‍ കഴിക്കുന്നത് നിങ്ങളുടെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുമെന്ന് ഒരു പഠനം പറയുന്നു. ശൈത്യകാലത്ത് മഞ്ഞള്‍ പാല്‍ കുടിക്കുക. ഇതുകൂടാതെ മഞ്ഞുകാലത്ത് കറുവപ്പട്ട കഴിക്കുന്നതും നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഇത് ശരീരത്തില്‍ രക്തപ്രവാഹത്തിന്റെ തോത് മെച്ചപ്പെടുത്തുന്നു.
സിട്രസ് പഴങ്ങള്‍
മഞ്ഞുകാലത്ത് സിട്രസ് പഴങ്ങള്‍ കഴിക്കുന്നതിലൂടെ ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുന്നു. ഓറഞ്ച്, നാരങ്ങ, മുന്തിരി, കിവി തുടങ്ങിയവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇവയില്‍ നല്ല അളവില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഫ്ളേവനോയ്ഡുകളും ഇവയില്‍ കാണപ്പെടുന്നു, ഇത് ശരീരത്തിലെ ഉയര്‍ന്ന ബിപി നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ശൈത്യകാലത്ത് സിട്രസ് പഴങ്ങള്‍ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സ്ട്രോക്കിനുള്ള സാധ്യതയും കുറയുന്നു
വാല്‍നട്ട്
ശരീരത്തിന്റെ രക്തചംക്രമണം വര്‍ധിപ്പിക്കാനായി നിങ്ങള്‍ ശൈത്യകാലത്ത് വാല്‍നട്ട് കഴിക്കണം. ആല്‍ഫ-ലിനോലെനിക് ആസിഡുകളാല്‍ സമ്പുഷ്ടമാണ് വാല്‍നട്ട്. രക്തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡാണിത്. വാല്‍നട്ട് കഴിച്ചാല്‍ രക്തം കട്ടപിടിക്കുന്ന പ്രശ്‌നത്തില്‍ നിന്ന് നിങ്ങള്‍ക്ക് പരിഹാരം ലഭിക്കുന്നു. വാല്‍നട്ട് കഴിക്കുന്നത് രക്തക്കുഴലുകള്‍ അയവുള്ളതാക്കുന്നതിന് ഗുണകരമാണ്.
ബീറ്റ്റൂട്ട്
ശൈത്യകാലത്ത് നിങ്ങള്‍ നൈട്രേറ്റുകളാല്‍ സമ്പുഷ്ടമാ ബീറ്റ്റൂട്ട് കഴിക്കുക. നമ്മുടെ ശരീരം നൈട്രേറ്റിനെ നൈട്രിക് ഓക്സൈഡാക്കി മാറ്റുന്നു. രക്തയോട്ടം മെച്ചപ്പെടുത്താന്‍ ബീറ്റ്റൂട്ട് പല തരത്തില്‍ നിങ്ങല്‍ക്ക് കഴിക്കാം. ബീറ്റ്റൂട്ട് സൂപ്പ്, ബീറ്റ്റൂട്ട് സാലഡ്, ബീറ്റ്റൂട്ട് ജ്യൂസ് എന്നിവയാക്കി ബീറ്റ്റൂട്ട് നിങ്ങള്‍ക്ക് കഴിക്കാം. നിങ്ങളുടെ ശൈത്യകാല ഭക്ഷണത്തില്‍ ബീറ്റ്റൂട്ട് ഉള്‍പ്പെടുത്തിയാല്‍ അത് രക്തക്കുഴലുകള്‍ അയവുള്ളതാക്കാനും ടിഷ്യൂകളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.
മാതളനാരങ്ങ
വാസോഡിലേറ്ററുകള്‍ എന്നറിയപ്പെടുന്ന പോളിഫെനോള്‍, നൈട്രേറ്റുകള്‍ തുടങ്ങിയ ആന്റിഓകസിഡന്റ് ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് മാതളനാരങ്ങ. ഇത് രക്തം കട്ടപിടിക്കുന്നത് തടയുന്നതിനും രക്തക്കുഴലുകളിലേക്കുള്ള ഓക്സിജനും സുഗമമായ ഒഴുക്ക് ഉറപ്പാക്കാനും സഹായിക്കുന്നു, മാതളനാരങ്ങ വിറ്റാമിന്‍ സിയുടെ നല്ല ഉറവിടമാണ്. ഇത് രക്തം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. രക്തസമ്മര്‍ദ്ദം ഫലപ്രദമായി നിയന്ത്രിക്കുന്നു.
കറുവപ്പട്ട
ഈ സുഗന്ധവ്യഞ്ജനത്തിന് അതിശയകരമായ രോഗശാന്തി ഫലങ്ങളുണ്ട്. ഇത് നിങ്ങളുടെ ചായയിലോ സൂപ്പിലോ സലാഡുകളിലോ ചേര്‍ത്ത് ചെറിയ അളവില്‍ കഴിക്കുന്നത് പോലും സ്വാഭാവികമായി നിങ്ങളുടെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും രക്തം വികസിക്കാന്‍ സഹായിക്കുകയും ചെയ്യും. മാത്രമല്ല, ഈ ഊഷ്മള സുഗന്ധവ്യഞ്ജനം നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
ശൈത്യകാലത്ത് ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താന്‍
മദ്യപാനം പാടില്ല
പതിവായി വ്യായാമം ചെയ്യുക
ശരീരഭാരം നിയന്ത്രണത്തിലാക്കുക
പച്ചക്കറികള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ കഴിക്കുക. ആവശ്യത്തിന് വെള്ളം കുടിക്കുക
സമ്മര്‍ദ്ദം കുറയ്ക്കാന്‍ ധ്യാനം പതിവാക്കുക.