- Advertisement -Newspaper WordPress Theme
FOODദിവസവും മത്സ്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്

ദിവസവും മത്സ്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്

ദിവസവും മത്സ്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. എല്ലാ ദിവസവും ഫ്രഷ്‌ മീന്‍ കിട്ടാത്ത സാഹചര്യങ്ങളില്‍ പലപ്പോഴും ഇത് നമുക്ക് ഫ്രിജിനുള്ളില്‍ സൂക്ഷിക്കേണ്ടി വരാറുണ്ട്. ഗുണനിലവാരവും സുരക്ഷയും നിലനിർത്തുന്നതിന് ഇവ ശരിയായ രീതിയില്‍ സംഭരിക്കേണ്ടത് പ്രധാനമാണ്. മത്സ്യം ഫ്രിജിലോ ഫ്രീസറിലോ എങ്ങനെ, എത്ര കാലം സൂക്ഷിക്കാം എന്നതിനെക്കുറിച്ച് കൂടുതലറിയാം.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) പറയുന്നതനുസരിച്ച് , ഫ്രഷ് മത്സ്യം 1 മുതൽ 2 ദിവസം വരെ ഫ്രിജിൽ സുരക്ഷിതമായി സൂക്ഷിക്കാം. ഇത് പ്ലാസ്റ്റിക് റാപ്പിലോ അലുമിനിയം ഫോയിലിലോ നന്നായി പൊതിഞ്ഞ് വായു കടക്കാത്ത പാത്രത്തിൽ വയ്ക്കണം. ബാക്ടീരിയയുടെ വളർച്ച മന്ദഗതിയിലാക്കാൻ റഫ്രിജറേറ്ററിന്റെ താപനില 4°C ൽ താഴെയായി സൂക്ഷിക്കുക. ഇങ്ങനെ വയ്ക്കുന്നതിനു മുന്‍പ് പുതിയ മത്സ്യമാണെന്ന് ഉറപ്പുവരുത്തുക. പുളിച്ചതോ അമോണിയ ഗന്ധമുള്ളതോ ആയ മത്സ്യം പഴകിയതാണ് എന്നാണര്‍ത്ഥം.

എത്ര നാൾ മത്സ്യം ഫ്രീസറിൽ സൂക്ഷിക്കാം?

മത്സ്യം കുറച്ചു കൂടുതല്‍ കാലം സൂക്ഷിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ് ഫ്രീസ് ചെയ്യല്‍. എഫ് ഡി എ യുടെ നിര്‍ദ്ദേശമനുസരിച്ച് ചാള, തിലാപ്പിയ തുടങ്ങിയവ 6 മുതൽ 8 മാസം വരെ ഫ്രീസറില്‍ സൂക്ഷിക്കാം. സാൽമൺ, അയല, ട്രൗട്ട് തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങള്‍ 2 മുതൽ 3 മാസം വരെ സൂക്ഷിക്കാം. ഫ്രീസര്‍ താപനില -18°C ല്‍ താഴെയാണെന്ന് ഉറപ്പാക്കുക. മത്സ്യം വാങ്ങിയ പാടെ എത്രയും പെട്ടെന്ന് തന്നെ ഫ്രീസറിനുള്ളില്‍ വയ്ക്കുക. നാഷണൽ സെൻ്റർ ഫോർ ഹോം ഫുഡ് പ്രിസർവേഷന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം, ഇവ പ്ലാസ്റ്റിക് റാപ്പിലോ അലുമിനിയം ഫോയിലിലോ പൊതിയുകയോ അല്ലെങ്കില്‍ വായു കടക്കാത്ത വാക്വം സീൽ ചെയ്ത ബാഗുകൾ ഉപയോഗിക്കുകയോ ചെയ്യാം. ഇത് മത്സ്യത്തിൻ്റെ ഘടനയും രുചിയും സംരക്ഷിക്കാനും സഹായിക്കുന്നു. അതേപോലെ ഈ പാക്കിന് മുകളില്‍ തീയതി എഴുതുക, അതുവഴി മത്സ്യം എത്രകാലമായി സൂക്ഷിച്ചിരിക്കുന്നുവെന്ന് ട്രാക്ക് ചെയ്യാം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme