- Advertisement -Newspaper WordPress Theme
HEALTHകുടവയറാണോ പ്രശ്‌നം; എങ്കില്‍ ഈ വഴി പരീക്ഷിക്കാം

കുടവയറാണോ പ്രശ്‌നം; എങ്കില്‍ ഈ വഴി പരീക്ഷിക്കാം

ശരീരഭാരം കുറഞ്ഞാലും കുടവയര്‍ കുറയ്ക്കുക അത്ര എളുപ്പമല്ല. വയറിലെ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ആരോഗ്യത്തിന് നല്ല ലക്ഷണമല്ല. പലരും സാധാരണമെന്ന് കരുതുന്ന അഞ്ച് ശീലങ്ങളാണ് പ്രധാനമായും കുടവയറിന് കാരണമെന്ന് ഡോ. അലോക് ചോപ്ര പറയുന്നു.

ഭക്ഷണരീതി

നമ്മുടെ ഭക്ഷണരീതി ഒരു ഘടകമാണ്. രാവിലെ ബ്രെഡ്, ഉച്ചയ്ക്ക് ചോറും രാത്രി ചപ്പാത്തിയും കഴിക്കുന്ന ഭക്ഷണക്രമം നമ്മളറിയാതെ തന്നെ ശരീരത്തില്‍ കാര്‍ബോഹൈഡ്രേറ്റ് വര്‍ധിക്കാന്‍ കാരണമാകുന്നു. അമിത കാര്‍ബോഹൈഡ്രേറ്റ് ശരീരത്തില്‍ എത്തുമ്പോള്‍ ഗ്ലൂക്കോസായി മാറുന്നു. ഇത് ഊര്‍ജമായി ഉപയോഗിക്കപ്പെട്ടില്ലെങ്കില്‍ അത് ശരീരത്തില്‍ കൊഴുപ്പായി സംഭരിക്കപ്പെടുന്നു. ഇത് തടിയും വയറും കൂടാന്‍ കാരണമാകും.

മാനസിക സമ്മര്‍ദം

മാനസിക സമ്മര്‍ദം ശരീരത്തിന്റെ രാസഘടനയില്‍ മാറ്റങ്ങള്‍ വരുത്തും. ഉറക്കക്കുറവ്, സമ്മര്‍ദം നിറഞ്ഞ ജോലി ശൈലി, തെറ്റായ ഭക്ഷണരീതി എന്നിവ കോര്‍ട്ടിസോളിന്റെ അളവ് കൂട്ടും. ഇത് വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്ന അളവു വര്‍ധിപ്പിക്കും. ആരോഗ്യകരമായ ഭക്ഷണം കഴിച്ചിട്ടും ഉറക്കം കുറഞ്ഞാലും സമ്മര്‍ദം കൂടിയാലും വയറ്റിലെ കൊഴുപ്പ് വര്‍ധിക്കാന്‍ കാരണമാകും.

വ്യായാമം

വേഗത്തിലുള്ള നടത്തം, ജോഗിങ്, സൈക്ലിങ് പോലെ ഹൃദയമിടിപ്പ് കൂട്ടുന്ന കാര്‍ഡിയോ വ്യായാമങ്ങള്‍ ദിവസവും കുറഞ്ഞത് 40 മിനിറ്റെങ്കിലും ചെയ്യേണ്ടതുണ്ട്. വെറുതെ സാവധാനത്തില്‍ നടക്കുന്നതുകൊണ്ട് മാത്രം ഈ കൊഴുപ്പ് കുറയുകയില്ല. അതിന്, ശരീരം വിയര്‍ക്കുന്ന തരത്തിലുള്ള ചലനങ്ങള്‍ ആവശ്യമാണ്.

സംസ്‌കരിച്ച ഭക്ഷണം

സംസ്‌കരിച്ച ഭക്ഷണം അമിതമായി കഴിക്കുന്ന ശീലം ദഹനം മന്ദഗതിയിലാക്കുകയും, ഭക്ഷണത്തോടുള്ള ആസക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകും. കൂടാതെ, പാല്‍, പനീര്‍, തൈര് തുടങ്ങിയ പാല്‍ ഉത്പ്പന്നങ്ങള്‍ ദിവസത്തില്‍ പലതവണ കഴിക്കുന്ന ശീലം പരിമിതപ്പെടുത്തണമെന്നും ഡോക്ടര്‍ പറയുന്നു. പകരം, പഴങ്ങള്‍, പച്ചക്കറികള്‍, നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കാം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme