സ്ത്രീകളെയും പുരുഷമാരെയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്നമാണ് താരന്‍. സെബം, നിര്‍ജ്ജീവ ചര്‍മകോശങ്ങള്‍ എന്നിവ ഭക്ഷിക്കുന്ന മലസീസിയ എന്ന ഫംഗസ് മൂലം തലയോട്ടിയില്‍ ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ് ഇത്. വരണ്ട തലയോട്ടി, വിയര്‍പ്പും അഴുക്കും അടിഞ്ഞു കൂടുക, വൃത്തിയില്ലായ്മ തുടങ്ങിയ വിവിധ കാരണങ്ങളാല്‍ താരന്‍ ഉണ്ടാകാം. താരന്‍ അമിതമായാല്‍ മുടി കൊഴിച്ചില്‍, ചൊറിച്ചില്‍, തലയോട്ടി പൊട്ടുക തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കും. തലമുടി സംരക്ഷണത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ താരനെ തടയാന്‍ സാധിക്കും. താരന്‍ അകറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ഫലപ്രദമായ പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഇതാ.
ഒന്ന്
അര കപ്പ് തൈരിലേക്ക് ഓരോ ടീസ്പൂണ്‍ വീതം നാരങ്ങാനീരും തേനും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ഈ മിശ്രിതം തലയോട്ടിയിലും മുടിയിഴകളിലും തേച്ച് പിടിപ്പിക്കാം. 30 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയില്‍ രണ്ട് തവണ ഇത് ആവര്‍ത്തിക്കുക.
രണ്ട്
ഒരു കപ്പ് തൈരിലേക്ക് ഒരു മുട്ടയുടെ വെള്ളയും രണ്ട് ടീസ്പൂണ്‍ ഒലീവ് ഓയിലും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഇത് തലയോട്ടി മുതല്‍ മുടിയുടെ അറ്റം വരെ പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം. ശേഷം വീര്യം കുറഞ്ഞ ഒരു ഷാംപൂ ഉപയോഗിച്ച് തണുത്ത വെള്ളത്തില്‍ കഴുകാം. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഇങ്ങനെ ചെയ്യാം.
മൂന്ന്
ഒരു പഴം നന്നായി ഉടച്ചതിന് ശേഷം അതിലേക്ക് ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍ ചേര്‍ത്ത് യോജിപ്പിക്കാം. ഇതിലേക്ക് ഒരു സ്പൂണ്‍ തൈര് കൂടി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് ശിരോ ചര്‍മത്തിലും മുടിയിലും തേച്ച് പിടിപ്പിച്ച് 30 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപുവും തണുത്ത വെള്ളവും ഉപയോഗിച്ച് കഴുകി കളയാം.
നാല്
അഞ്ചോ പത്തോ ചെമ്പരത്തി ഇലകളും ഒരു രാത്രി മുഴുവന്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത ഒരു ടീസ്പൂണ്‍ ഉലുവയും അരക്കപ്പ് തൈരും ചേര്‍ത്ത് നന്നായി അരച്ചെടുക്കാം. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കാം. 30 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. താരന്‍ അകറ്റാനും മുടി കരുത്തുറ്റതായി വളരാനും ഈ മിശ്രിതം ഗുണം ചെയ്യും. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ട് തവണ ഇങ്ങനെ ചെയ്യാം.
അഞ്ച്
അര കപ്പ് പുളിയുള്ള തൈരിലേക്ക് 1 ടീ സ്പൂണ്‍ നാരങ്ങ നീരും 1 ടീ സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം തലയോട്ടിയിലും മുടിയിഴകളിലും പുരട്ടാം. 30 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.