- Advertisement -Newspaper WordPress Theme
FOODതടി കുറയ്ക്കാന്‍ ഇഞ്ചി ചായ ബെസ്റ്റോ?

തടി കുറയ്ക്കാന്‍ ഇഞ്ചി ചായ ബെസ്റ്റോ?

ഇക്കാലത്ത് മിക്ക പ്രശ്‌നങ്ങള്‍ക്കും വീട്ടുവൈദ്യങ്ങള്‍ ലഭ്യമാണ്. ശരീരഭാരം കൂടുന്നതിനുള്ള പ്രതിവിധികളും ഇന്റര്‍നെറ്റില്‍ ധാരാളമായി കാണാം. ഇതില്‍ ഒന്നിന്റെ സത്യാവസ്ഥ പരിശോധിക്കാന്‍ ഫാക്റ്റ് ചെക്ക് ടീം തീരുമാനിച്ചു.വയനയില അഥവാ ബേ ലീഫും ഇഞ്ചിയും ചേര്‍ന്ന ചായ തടി കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറയുന്നു. ഇതിന്റെ സത്യാവസ്ഥ അറിയാന്‍ ഇത് ഉറപ്പുവരുത്താനായി ഡോക്ടറുമായി സംസാരിച്ചു. ഷാര്‍ദാകെയര്‍- ഹെല്‍ത്ത് സിറ്റിയിലെ സീനിയര്‍ ഡയറ്റീഷ്യന്‍ ഡോ. ശ്വേതാ ജയ്‌സ്വാള്‍ ഇതിനെക്കുറിച്ച് വിശദമായ വിവരങ്ങള്‍ നല്‍കി.

വഴനയിലയും ഇഞ്ചിയും ചേര്‍ത്ത ചായ കുടിക്കുന്നതിലൂടെ മെറ്റബോളിസം റേറ്റ് കൂടുമെന്നും അതുവഴി ദഹനം മെച്ചപ്പെടുകയും ശരീരഭാരം കുറയുകയും ചെയ്യുമെന്നുമുള്ള ഇന്‍സ്റ്റാഗ്രാം പേജിലെ അവകാശവാദമാണ് പ്രധാനമായും പരിശോധിച്ചത്. ഈ അവകാശവാദത്തില്‍ കഴമ്പുണ്ടോയെന്ന് നോക്കാം.

ഈ ചായ കുടിക്കുന്നതിലൂടെ മെറ്റബോളിസത്തില്‍ മാറ്റം വരുമെന്നും അതിനാല്‍ ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നും ഡോക്ടര്‍ പറയുന്നു. ഇഞ്ചി ശരീരത്തിലെ താപനില വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന തെര്‍മോജെനിക് ക്വാളിറ്റി ഉള്ളതാണ്. ഇത് മെറ്റബോളിസം മെച്ചപ്പെടുത്തുകയും കൊഴുപ്പ് എരിച്ചു കളയുകയും ചെയ്യുന്നു. കൂടാതെ, ഇഞ്ചിക്ക് ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തുകയും ശരീരത്തിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു.

വഴനയിലയില്‍ പലതരം എസ്സെന്‍ഷ്യല്‍ ഓയിലുകള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ ധാരാളം ആന്റി-ഓക്‌സിഡന്റുകളും ഉണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. അതുപോലെ ശരീരഭാരം നിയന്ത്രിക്കാനും മെറ്റബോളിസം വേഗത്തിലാക്കാനും ഇത് സഹായിക്കുന്നു.

എന്നാല്‍ ഈ വാദത്തെ പിന്തുണയ്ക്കുന്ന ശാസ്ത്രീയപരമായ തെളിവുകളൊന്നും ലഭ്യമല്ലെന്ന് ഡോക്ടര്‍ പറയുന്നു. ശരീരഭാരം കുറയുന്നതിന് പ്രധാന കാരണം, കഴിക്കുന്ന കലോറിയുടെ അളവ് കുറയ്ക്കുക എന്നതാണ്. ശരീരത്തിന് ആവശ്യമായതിലും കൂടുതല്‍ കലോറി എരിച്ചു കളയുമ്പോളാണ് ഇത് സംഭവിക്കുന്നത്. ശരീരഭാരം കുറയ്ക്കാന്‍ പോഷകഗുണമുള്ള ഭക്ഷണം, വ്യായാമം, ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുക എന്നിവയെല്ലാം അത്യാവശ്യമാണ്.

ഈ വിഷയത്തില്‍ ഡോക്ടര്‍ പറയുന്നത്, വഴനയിലയും ഇഞ്ചിയും ചേര്‍ത്ത ചായ ദഹനത്തിന് സഹായിക്കുമെന്നും മെറ്റബോളിസം മെച്ചപ്പെടുത്തുമെന്നുമാണ്. എന്നാല്‍ ഇത് കുടിക്കുന്നതുകൊണ്ട് മാത്രം ശരീരഭാരം കുറയാന്‍ സാധ്യതയില്ല. ഇതിന് ശാസ്ത്രീയപരമായ തെളിവുകളൊന്നും ലഭ്യമല്ല. അതിനാല്‍ ഫാക്റ്റ് ചെക്ക് ടീം ഈ അവകാശവാദത്തെ പകുതി സത്യം എന്ന് വിലയിരുത്തുന്നു.

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ ചായ ഒരു പരിധി വരെ സഹായകമായേക്കാം. എന്നാല്‍ ഇതിനെ മാത്രം ആശ്രയിക്കുന്നത് ശരിയായ രീതിയല്ല. ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും ഒരുപോലെ പ്രധാനമാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme