- Advertisement -Newspaper WordPress Theme
WOMEN HEALTHപ്രസവാനന്തരം വയറു കെട്ടേണ്ടതുണ്ടോ?

പ്രസവാനന്തരം വയറു കെട്ടേണ്ടതുണ്ടോ?

സ്ത്രീകളം സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒരുഘട്ടമാണ് അമ്മയാവുകയെന്നത്. കുഞ്ഞുണ്ടായ ശേഷമുള്ള പ്രസവാനന്തര ശ്രുശൂഷ അല്ലെങ്കില്‍ പ്രസവരക്ഷ വളരെ പ്രധാനമാണ്. പ്രസവത്തിന് ശേഷം ശരീരം വീണ്ടെടുക്കുന്നതിന് ആവശ്യമായ ഭക്ഷണങ്ങളും കുളിയുമെല്ലാം ഇതില്‍ ഉള്‍പ്പെടും. അതില്‍ പ്രധാനമാണ് വയറുകെട്ടുകയെന്നത്. പ്രസവശേഷം സ്ത്രീകളുടെ വയറുകെട്ടുന്നത് വളരെക്കാലമായി തുടര്‍ന്നുവരുന്നൊരു ശീലമാണ്.

വയറുകെട്ടുന്നത് എല്ലാവര്‍ക്കും അനുയോജ്യമാകണമെന്നുമില്ല

പണ്ടത്തെ ശീലങ്ങള്‍ എല്ലാവരിലും പരീക്ഷിക്കുന്നത് അബദ്ധമാണ്. പ്രസവശേഷം മുതല്‍ ദിവസങ്ങളോളം വയറുകെട്ടുന്നവരുണ്ട്. ഇത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഒരുപാട് നേരം ഇത്തരത്തില്‍ വയറുകെട്ടിവയ്ക്കുമ്പോള്‍ പേശികള്‍ക്ക് അധികമായി വിശ്രമം കിട്ടുകയും ഉപയോഗശൂന്യമാവുകയും ചെയ്യുന്നു. ഇത് പേശികളെ ദുര്‍ബലമാക്കുന്നു. ദിവസത്തില്‍ രണ്ട് അല്ലെങ്കില്‍ മൂന്ന് മണിക്കൂര്‍ മാത്രം വയറുകെട്ടുന്നതാണ് നല്ലത്.

മാത്രമല്ല, സിസേറിയന്‍ കഴിഞ്ഞവരില്‍ വയറുകെട്ടുന്നത് അത്ര സുരക്ഷിതമായിരിക്കില്ല. സ്റ്റിച്ചിന്റെ മുകളിലായിരിക്കും ഇത് നല്‍ക്കുക. വലിച്ചുമുറുക്കി കെട്ടുന്നതുകൊണ്ട് തന്നെ സ്റ്റിച്ച് ഉണങ്ങാന്‍ സമയമെടുക്കുന്നു. ഇത് പിന്നീട് ഹെര്‍ണിയ പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme