- Advertisement -Newspaper WordPress Theme
HEALTHമുട്ടുവേദന നിങ്ങളുടെ ജീവിതത്തിൽ വില്ലനാകാറുണ്ടോ ? അതിന് പലകാരണങ്ങൾ ഉണ്ട്, ഇത് കേൾക്കൂ

മുട്ടുവേദന നിങ്ങളുടെ ജീവിതത്തിൽ വില്ലനാകാറുണ്ടോ ? അതിന് പലകാരണങ്ങൾ ഉണ്ട്, ഇത് കേൾക്കൂ

30 വയസ്സ് കഴിഞ്ഞവരിൽ മുട്ടുവേദന കൂടിവരുന്നതായി പഠന റിപ്പോർട്ട്. ഫിൻലൻഡിലെ ഔലു സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഈ പ്രായത്തിൽ കാൽമുട്ടുകളിലെ ഘടനാപരമായ മാറ്റങ്ങളാണ് വേദനയ്ക്ക് കാരണമാകുന്നത്. മുട്ടിലെ തരുണാസ്ഥിയിലുള്ള നേരിയ വൈകല്യങ്ങളും ചെറിയ അസ്ഥി സ്പർസുകളും (bone spurs) ഇതിൽ ഉൾപ്പെടുന്നു.

ഈ മാറ്റങ്ങൾ പലപ്പോഴും തുടക്കത്തിൽ രോഗലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാൽ ആളുകൾ ശ്രദ്ധിക്കാതെ പോകുന്നു. എന്നാൽ കാലക്രമേണ ഇവ മുട്ടുവേദനയിലേക്ക് നയിച്ചേക്കാമെന്നാണ് പഠനം വ്യക്തമാക്കുന്നത്.
മുപ്പതുകളിൽ മുട്ടുവേദന കൂടുന്നതിന് ഒരു പ്രധാന കാരണം ഉയർന്ന ബോഡി മാസ് ഇൻഡെക്സ് (BMI) ആണെന്ന് പഠനം.

അമിതഭാരം കാൽമുട്ടുകളിലെ സന്ധികളിൽ വലിയ സമ്മർദ്ദം ചെലുത്തുകയും തേയ്മാനം വേഗത്തിലാക്കുകയും ചെയ്യുന്നു. ഇത് മുട്ടിലെ തരുണാസ്ഥിക്കും അസ്ഥികൾക്കും കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. തുടക്കത്തിൽ വേദനയില്ലാതെ കാണപ്പെടുന്ന ഈ മാറ്റങ്ങൾ കാലക്രമേണ മുട്ടുവേദനയിലേക്കും ഭാവിയിൽ ഓസ്റ്റിയോ ആർത്രൈറ്റിസ് (Osteoarthritis) പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്കും നയിച്ചേക്കാം.

മുട്ടുവേദന പ്രായമായവരുടെ മാത്രം പ്രശ്നമല്ലെന്നും 30-കളിലും 40-കളിലും ഇത് വ്യാപകമായി കാണപ്പെടുന്നുണ്ടെന്നും പഠനം പറയുന്നു. അതിനാൽ, മുട്ടുകളുടെ ആരോഗ്യം സംരക്ഷിക്കാൻ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്.

മുട്ടുവേദന ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശരീരഭാരം നിയന്ത്രിക്കുക: അമിതഭാരം കാൽമുട്ടുകളിൽ വലിയ സമ്മർദം ചെലുത്തുന്നു, ഇത് തേയ്മാനം വേഗത്തിലാക്കും. അതിനാൽ, ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുന്നത് മുട്ടുകളുടെ ആരോഗ്യം സംരക്ഷിക്കാൻ വളരെ പ്രധാനമാണ്.

ചിട്ടയായ വ്യായാമം ചെയ്യുക: പതിവായ വ്യായാമം കാൽമുട്ടുകൾക്ക് ചുറ്റുമുള്ള പേശികളെ ശക്തിപ്പെടുത്തുകയും സന്ധികളുടെ ബലം കൂട്ടുകയും ചെയ്യുന്നു. നടത്തം, യോഗ, എയറോബിക്സ് തുടങ്ങിയ വ്യായാമങ്ങൾ ശീലമാക്കുന്നത് വളരെ ഗുണകരമാണ്.

വാം-അപ്പ് ചെയ്യേണ്ടത് അത്യാവശ്യം: ഏതൊരു ശാരീരിക പ്രവർത്തനത്തിനും മുൻപും പിൻപും ശരിയായ രീതിയിൽ വാം-അപ്പ് ചെയ്യുന്നത് പരിക്കുകൾ ഒഴിവാക്കാൻ സഹായിക്കും. ഇത് പേശികളെയും സന്ധികളെയും വ്യായാമത്തിനായി സജ്ജമാക്കുന്നു.

അനുയോജ്യമായ പാദരക്ഷകൾ ഉപയോഗിക്കുക: ശരിയായ പാദരക്ഷകൾ ധരിക്കുന്നത് കാൽമുട്ടുകളിലെ സമ്മർദം കുറയ്ക്കാൻ സഹായിക്കും. കാലിന് കൃത്യമായ താങ്ങു നൽകുന്ന ഷൂസുകളും ചെരിപ്പുകളും ഉപയോഗിക്കുന്നത് കാൽമുട്ടുവേദന വരാനുള്ള സാധ്യത കുറയ്ക്കും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme