- Advertisement -Newspaper WordPress Theme
FOODചോറ് ഫ്രിഡ്ജില്‍ വെച്ച് ചൂടാക്കി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമോ?

ചോറ് ഫ്രിഡ്ജില്‍ വെച്ച് ചൂടാക്കി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമോ?

ബാക്കിവരുന്ന ചോറ് നേരെ ഫ്രിഡ്ജില്‍ കയറ്റിവച്ച് രാവിലെ തിളപ്പിച്ചെടുക്കുന്ന രീതി മിക്ക വീടുകളിലും പതിവാണ്. ഭക്ഷണം വേസ്റ്റ് ആകാതിരിക്കാനും സമയലാഭത്തിനും ഇത് മികച്ച രീതിയാണ്. എന്നാല്‍ സൂക്ഷിച്ചില്ലെങ്കില്‍ ആരോഗ്യത്തിന് പണി കിട്ടാനുള്ള സാധ്യതയുണ്ട്.

വേവിക്കാത്ത അരിയില്‍ ബാസിലസ് സെറിയസ് എന്ന ബാക്ടീരിയയുടെ ബീജങ്ങള്‍ ഉണ്ടാവാം. ഇത് ചൂടിനെതിരെ പ്രതിരോധശേഷിയുള്ളവയാണ്. ഇത് അരി വേവിക്കുന്ന സമയത്ത് പൂര്‍ണ്ണമായും നശിച്ചുപോകുന്നില്ല. അരി വേവിച്ച ശേഷം അത് പുറത്തെടുത്തുവച്ച്, 40 മുതല്‍ 140 ഡിഗ്രി ഫാരന്‍ഹീറ്റ് വരെയുള്ള താപനിലയിലെത്തുമ്പോള്‍ ഈ ബാക്ടീരിയകള്‍ വേഗത്തില്‍ പുനരുല്‍പ്പാദിപ്പിക്കാന്‍ തുടങ്ങുന്നു.

ഈ ബക്ടീരിയ ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നതാണ്. ചോറ് മണിക്കൂറുകളോളം പുറത്ത് ഇരിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധയ്ക്കുള്ള അപകടസാധ്യത കൂടുന്നത്.സാധാരണ താപനിലയില്‍ ഏതാനും മണിക്കൂറുകള്‍ ഇരുന്നു ഫ്രിജില്‍ വച്ച ശേഷം, കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കഴിക്കുന്നവര്‍ക്കാണ് കൂടുതല്‍ പ്രശ്‌നം ഉണ്ടാവുക.

കൂടാതെ ഫ്രിജില്‍ നിന്നെടുത്ത് ഒരിക്കല്‍ ചൂടാക്കിയ ശേഷം ആ ചോറ് തിരിച്ച് ഫ്രിജില്‍ കയറ്റിവെക്കുകയോ വീണ്ടും ഉപയോഗിക്കുകയോ ചെയ്യരുത്. ചോറ് ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം, മൈക്രോവേവിലോ, ആവിയിലോ എണ്ണയിലോ ചൂടാക്കാം. മൈക്രോവേവ് ചെയ്യാന്‍, ഓരോ കപ്പ് ചോറിനും 1-2 ടേബിള്‍സ്പൂണ്‍ വെള്ളം ചേര്‍ക്കുക. മൈക്രോവേവില്‍ 165°F താപനിലയില്‍ മൂന്നാലു മിനിറ്റ് വയ്ക്കുക.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme