- Advertisement -Newspaper WordPress Theme
FOODകടലക്കറിക്ക് സ്വാദ് കിട്ടുന്നില്ലേ? ഈ തെറ്റുകൾ ഒഴിവാക്കിയാൽ മതി, ഹോട്ടൽ രുചിയിൽ തയ്യാറാക്കാം

കടലക്കറിക്ക് സ്വാദ് കിട്ടുന്നില്ലേ? ഈ തെറ്റുകൾ ഒഴിവാക്കിയാൽ മതി, ഹോട്ടൽ രുചിയിൽ തയ്യാറാക്കാം

പ്രഭാത ഭക്ഷണ വിഭവങ്ങളായ അപ്പം, പുട്ട്, ചപ്പാത്തി, പൂരി തുടങ്ങിയവയോടൊപ്പം കഴിക്കാവുന്ന ഏറ്റവും മികച്ച കറികളിലൊന്നാണ് കടലക്കറി. എന്നാൽ ഇതുണ്ടാക്കുമ്പോൾ പലർക്കും തൃപ്‌തി വരാറില്ല. കടലക്കറിയുണ്ടാക്കുമ്പോൾ പലപ്പോഴും രുചിയിലും രൂപത്തിലും വ്യത്യാസം വരാറുണ്ട്. കറിയിൽ വെള്ളം കൂടുകയോ രുചിയില്ലാതാവുകയോ ചെയ്യാം. എന്നാലിനി ഈ ടെൻഷൻ ഒന്നുമില്ലാതെ ഒരു പെർഫക്‌ട് കടലക്കറിയുണ്ടാക്കാൻ വീട്ടിൽ തന്നെ മാർഗങ്ങളുണ്ട്.ആദ്യം ഒരു കപ്പ് കടല കഴുകി വൃത്തിയാക്കിയെടുത്തതിനുശേഷം ഇതിലേയ്ക്ക് മൂന്ന് കപ്പ് വെള്ളമൊഴിച്ച് എട്ടുമണിക്കൂ‌ർവരെ മാറ്റി വയ്ക്കണം.

കടലയിൽ തിളച്ച ചൂടുവെള്ളം ഒഴിച്ച് മാറ്റിവയ്ക്കുകയാണെങ്കിൽ പകുതി സമയം കൊണ്ട് പാകമായിക്കിട്ടും. അടുത്തതായി കുതിർന്നുവന്ന കടല കുക്കറിൽ എടുത്ത് കാൽ ടീസ്‌പൂൺ മഞ്ഞൾപ്പൊടി, ഒന്നര ടീസ്‌പൂൺ ഉപ്പ്, മൂന്ന് കപ്പ് വെള്ളം എന്നിവ ചേ‌ർത്ത് നാല് വിസിൽ വരുന്നതുവരെ വേവിക്കണം. കുക്കറിലെ ആവി പോകുന്നതുവരെ മാറ്റിവയ്ക്കണം.ഒരു പാനിൽ രണ്ട് ടേബിൾ സ്‌പൂൺ എണ്ണയൊഴിച്ച് ചൂടായി വരുമ്പോൾ അഞ്ച് വെളുത്തുള്ളി അരിഞ്ഞത് ചേർക്കണം. വെളുത്തുള്ളി ഗോൾഡൻ നിറമാവുമ്പോൾ രണ്ട് ചെറിയ സവാള ചെറുതായി അരിഞ്ഞതും, അര ടീസ്‌പൂൺ ഉപ്പും ചേർത്ത് വഴറ്റണം.

സവാളയും നന്നായി വഴണ്ട് കഴിയുമ്പോൾ മൂന്ന് ടേബിൾ സ്‌പൂൺ മല്ലിപ്പൊടി, ഒരു ടേബിൾ സ്‌പൂൺ മുളകുപൊടി, ഒരു ടീ സ്‌പൂൺ ഗരം മസാല എന്നിവ ചേർത്ത് ഒരു മിനിട്ട് ഇളക്കണം.ഇനി നേരത്തെ വേവിച്ചുവച്ചിരിക്കുന്ന കടല വെള്ളത്തോടൊപ്പം തന്നെ മസാലയിലേയ്ക്ക് ചേർക്കണം. ഇതിലേയ്ക്ക് ഒരു തക്കാളി നീളത്തിൽ മുറിച്ചത്, അൽപ്പം കറിവേപ്പില എന്നിവ കൂടി ചേർത്ത് വേവിക്കണം. നാല് മിനിട്ടുവരെ നന്നായി തിളപ്പിച്ചതിനുശേഷം അരക്കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്തിളക്കണം. തേങ്ങാപ്പാൽ ചേർത്തുകഴിഞ്ഞാൽ തിളപ്പിക്കാൻ പാടില്ല. കറിയിലേയ്ക്ക് കടുകും ഉണക്കമുളകും ചെറിയയുള്ളിയും കറിവേപ്പിലയും താളിച്ച് ചേർക്കണം. ഇത് ഇളക്കാതെ ഉടൻ തന്നെ അടച്ചുവയ്ക്കണം. കറി ഉപയോഗിക്കുന്നതിന് തൊട്ടുമുൻപായി മാത്രം ഇളക്കണം. കടലക്കറി റെഡിയായി.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme