നഖങ്ങളുടെ ആകര്‍ഷണം നഷ്ടപ്പെടുത്തുന്ന ഒരവസ്ഥയാണ് നഖങ്ങള്‍ക്കിടയില്‍ കറുത്ത നിറം വരുന്ന അവസ്ഥ. എത്ര വ്യക്തിശുചിത്വം പാലിക്കുന്നവരാണെങ്കിലും നഖങ്ങള്‍ക്കിടയില്‍ ഈ നിറവ്യത്യാസം വരുന്നതോടെ അത് ആത്മവിശ്വാസത്തെ ബാധിച്ചുതുടങ്ങും.
ഒരു വ്യക്തിയുടെ ആകെ ശുചിത്വം, ആരോഗ്യാവസ്ഥ എന്നിവയെല്ലാം തിരിച്ചറിയാന്‍ നഖങ്ങളിലൂടെ സാധിക്കും. നഖങ്ങള്‍ വൃത്തിയായും ഭംഗിയായും ഇരിക്കണമെന്ന് ആഗ്രഹിക്കാത്തവരും അതിന് വേണ്ടി ശ്രമിക്കാത്തവരും കുറവുമാണ്. എന്നാല്‍ പലപ്പോഴും പരിചരണം നല്കിയാല് പോലും നഖങ്ങളുടെ ആകര്‍ഷണം നഷ്ടമാകാം. പല കാരണങ്ങളും ഇതിന് പിന്നിലുണ്ടാകാം.
അത്തരത്തില്‍ നഖങ്ങളുടെ ആകര്‍ഷണം നഷ്ടപ്പെടുത്തുന്ന ഒരവസ്ഥയാണ് നഖങ്ങള്‍ക്കിടയില്‍ കറുത്ത നിറം വരുന്ന അവസ്ഥ. എത്ര വ്യക്തിശുചിത്വം പാലിക്കുന്ന വരാണെങ്കിലും നഖങ്ങള്‍ക്കിടയില്‍ ഈ നിറവ്യത്യാസം വരുന്നതോടെ ഇത് ആത്മവിശ്വാസത്തെ ബാധിച്ചുതുടങ്ങും.
ശരീരത്തില്‍ ആവശ്യത്തിന് ജലാംശം എത്തുന്നില്ലെന്ന സൂചനയായി നഖങ്ങള്‍ക്കിടയില്‍ കറുത്ത നിറം വരാം. അതിനാല്‍ ദിവസത്തില്‍ മുഴുവനും ഇടയ്ക്കിടെ വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുക.
കാലാവസ്ഥയുടെ ഭാഗമായും ഇങ്ങനെ സംഭവിക്കാം. പ്രധാനമായും ചൂടുള്ള കാലാവസ്ഥയില്‍ നിര്‍ജലീകരണം സംഭവിക്കുന്നതാകാം ഇതിലേക്ക് നയിക്കുന്നത്. അല്ലെങ്കില്‍ നനവ് ഇരുന്ന് അതില്‍ നിന്ന് ബാക്ടീരിയല്‍ – ഫംഗല്‍ അണുബാധയുണ്ടാകുന്നത് മൂലമോ ആകാം.
നമ്മുടെ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് വൈറ്റമിനുകള്‍ ആവശ്യമാണ്. ഇവയില്‍ കുറവ് വന്നാലും ശരീരം അത് പല ലക്ഷണങ്ങളിലൂടെ സൂചിപ്പിക്കും. അത്തരത്തില്‍ വൈറ്റമിന്‍-ബിയില്‍ കുറവ് സംഭവിക്കുമ്പോഴും നഖങ്ങള്‍ക്കിടയില്‍ കറുത്ത നിറം വരാം. ഇതിന് പുറമെ പ്രോട്ടീന്‍-മറ്റ് പോഷകങ്ങള്‍ എന്നിവയുടെ കുറവും കാരണമാകാം.
ചില ആരോഗ്യാവസ്ഥകളുടെയും അസുഖങ്ങളുടെയോ ലക്ഷണമായും നഖങ്ങള്‍ക്കിടയില്‍ കറുത്ത നിറം കാണാം. സോറിയാസിസ്, എക്സീമ പോലുള്ള രോഗങ്ങളില്‍ ഇങ്ങനെ സംഭവിക്കാറുണ്ട്.
അത്തരം സാഹചര്യങ്ങളിലും നഖങ്ങള്‍ക്കിടയില്‍ കറുത്ത നിറം വരാം. ചില സ്കിന്‍ പ്രോഡക്ടുകളും ഇതിന് കാരണമാകാം. ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കണ്ടുകഴിഞ്ഞാല്‍ ഇത് മനസിലാക്കാവുന്നതേയുള്ളൂ.
വ്യക്തിശുതിത്വം പാലിച്ചില്ലെങ്കിലും ഇങ്ങനെ സംഭവിക്കാം. അഴുക്ക് നേരാംവണ്ണം കഴുകിക്കളയാതെ നഖങ്ങള്‍ക്കിടയില്‍ അടിഞ്ഞിരിക്കുന്നത് അണുബാധകളിലേക്ക് നയിക്കാം. ഇതും നഖങ്ങളുടെ അഴകും ആരോഗ്യവും കെടുത്തുന്നു.
ചെയ്യേണ്ട കാര്യങ്ങള്‍
നഖങ്ങള്‍ക്കിടയില്‍ ഈ രീതിയില്‍ കറുത്ത നിറം വരികയാണെങ്കില്‍ ആദ്യം ഡയറ്റ് മെച്ചപ്പെടുത്തിനോക്കാം. നന്നായി വെള്ളം കുടിക്കുക. സമഗ്രമായ രീതിയില്‍ പോഷകങ്ങളെല്ലാം അടങ്ങുന്ന ഭക്ഷണങ്ങള്‍ കഴിക്കുകയും ശുചിത്വം പാലിക്കുകയും ചെയ്യാം.