വീടിനകം എപ്പോഴും വൃത്തിയോടെയും നല്ല സുഗന്ധത്തോടെയും ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. എന്നാൽ എത്രയൊക്കെ വൃത്തിയാക്കിയാലും ചില സമയങ്ങളിൽ വീടിനുള്ളിൽ ദുർഗന്ധം തങ്ങിനിൽക്കാറുണ്ട്. ഇത് നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ചില അബദ്ധങ്ങൾ കൊണ്ട് സംഭവിക്കുന്നതാവാം. ഈ 6 കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീടിനുള്ളിലെ ദുർഗന്ധം എളുപ്പത്തിൽ അകറ്റാൻ സാധിക്കും.
മനുഷ്യർ ഉപയോഗിക്കുന്നത് പോലെ തന്നെയാണ് മൃഗങ്ങളുടെ കിടക്കയും. ഇതിൽ പൊടിയും അഴുക്കും അണുക്കളും ദുർഗന്ധവും ഉണ്ടാവാം. ഇടയ്ക്കിടെ വൃത്തിയാക്കിയില്ലെങ്കിൽ ഇതിൽനിന്നും ഉണ്ടാകുന്ന ദുർഗന്ധം വീട് മുഴുവനും തങ്ങി നിൽക്കുന്നു.
അടുക്കള സിങ്ക്
പാത്രങ്ങള്‍ ഉപയോഗിച്ചതിന് ശേഷം ഭക്ഷണാവശിഷ്ടങ്ങളോടെ സിങ്കില്‍ ദീര്‍ഘ നേരം വെച്ചിരുന്നാല്‍ ദുര്‍ഗന്ധം ഉണ്ടാവുന്നു. ചിലര്‍ രാത്രി മുഴുവനും പാത്രം കഴുകാതെ അങ്ങനെ തന്നെ സിങ്കില്‍ വയ്ക്കാറുണ്ട്. ഇത് അണുക്കള്‍ ഉണ്ടാകാനും അതുമൂലം ദുര്‍ഗന്ധം ഉണ്ടാവാനും കാരണമാകുന്നു.
പാചകം ചെയ്യുമ്പോള്‍
അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ കൃത്യമായ വായുസഞ്ചാരം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഭക്ഷണത്തിന്റെ ഗന്ധം അടുക്കളയില്‍ തന്നെ തങ്ങിനില്‍ക്കുകയും പിന്നീടത് ദുര്‍ഗന്ധമായി മാറുകയും ചെയ്യുന്നു. അതിനാല്‍ തന്നെ പാചകം ചെയ്യുമ്പോള്‍ ജനാലകളും വാതിലും തുറന്നിടാന്‍ ശ്രദ്ധിക്കണം.
നനവുള്ള വസ്ത്രങ്ങള്‍
നനഞ്ഞ വസ്ത്രങ്ങള്‍ ഉണങ്ങാന്‍ വീടിനുള്ളില്‍ ഇടരുത്. ഇത് വസ്ത്രത്തിലെ ഈര്‍പ്പം മുറിയില്‍ തങ്ങി നിര്‍ത്തുകയും ദുര്‍ഗന്ധം ഉണ്ടാവുകയും ചെയ്യുന്നു. ശരിയായ രീതിയില്‍ സൂര്യപ്രകാശം ലഭിച്ചില്ലെങ്കില്‍ വസ്ത്രങ്ങളിലും ദുര്‍ഗന്ധം ഉണ്ടാവാം. മുറിക്കുള്ളില്‍ ഈര്‍പ്പം ഉണ്ടായാല്‍ പൂപ്പലും അണുക്കളും ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്.
വീടിനുള്ളില്‍ പുക ഉണ്ടായാല്‍
വീടിനുള്ളില്‍ എന്തെങ്കിലും തരത്തില്‍ പുക ഉണ്ടായാലും ദുര്‍ഗന്ധം ഉണ്ടാവാറുണ്ട്. ഒരിക്കല്‍ ഉണ്ടായാല്‍ പെട്ടെന്ന് പുക ഗന്ധം നീക്കം ചെയ്യാനും സാധിക്കുകയില്ല. അതിനാല്‍ തന്നെ വീടിനുള്ളില്‍ പോയ്ക്കുമ്പോഴും വീടിന് പുറത്ത് തീ കത്തിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം.