in , , , ,

വിറ്റാമിന്‍ k ശരീരത്തിന് അത്യാവശ്യമോ ?

Share this story

ശരീരത്തിലെ പല പ്രശ്‌നങ്ങള്‍ക്കും നമ്മള്‍ വിറ്റാമിനുകള്‍ എടുക്കാറുണ്ട്. എന്നാല്‍ പലപ്പോഴും കേട്ട് പരിചയം ഉള്ള വിറ്റാമിനുകളില്‍ നിന്നും വ്യത്യസ്തമായ ഒരു പേരാണ് വിറ്റാമിന്‍ k. വിറ്റാമിന്‍ കെ എന്നുപറയുന്നത് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങളില്‍ നിന്നും കിട്ടുന്ന ഒന്നാണ്. നമ്മള്‍ പലപ്പോഴും പച്ചക്കറികളും എല്ലാം ആവശ്യത്തിലധികം കഴിക്കുന്നത് വിറ്റാമിനുകള്‍ ഉണ്ടാകാന്‍ നല്ലതാണെന്ന് കേട്ടിട്ടുണ്ട്.

എന്നാല്‍ അതോടൊപ്പം തന്നെ കഴിക്കേണ്ട ഒന്നാണ് നോണ്‍വെജിറ്റേറിയന്‍. തടി കൂടുന്നതിനാല്‍ നോണ്‍വെജിറ്റേറിയന്‍ ആഹാരങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത് എന്നാണ് എല്ലായിപ്പോഴും പറയാറുളളത്. വെജിറ്റേറിയന്‍സ് ശരീരത്തില്‍ ഫാറ്റ് കുറവായതുകൊണ്ട് വിറ്റാമിന്‍ k ശരീരത്തിന് ആഗിരണം ചെയ്യാനുള്ള ശേഷി കുറയുന്നു. അതുകൊണ്ട് ഫാറ്റ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് വിറ്റാമിന്‍ കെ നമ്മുടെ ശരീരത്തിലെത്തുന്നതിന് സഹായിക്കുന്നു.

വിറ്റാമിന്‍ k എത്തിക്കഴിഞ്ഞാല്‍ നമ്മുടെ ശരീരത്തിലെ വേദനകള്‍ ഒരു പരിധിവരെ മാറ്റാന്‍ സഹായിക്കുന്നു. ബോണ്‍ മുകളില്‍ ഉണ്ടാകുന്ന വേദനകള്‍ക്ക് ഇതൊരു പ്രധാന പരിഹാരമാണ്. വളരെ എളുപ്പത്തില്‍ തന്നെ വിറ്റാമിന്‍ കെ ശരീരം ആഗിരണം ചെയ്യും. കൊഴുപ്പ് അടങ്ങിയ ശരീരമാണെങ്കില്‍ എളുപ്പത്തില്‍ ആഗീരണം ചെയ്യാനുള്ള കഴിവുണ്ട്. മാംസാഹാരം കഴിക്കുന്നതിലൂടെ മാത്രമല്ല നമുക്ക് വിറ്റാമിന്‍ കെ കിട്ടുന്നത്.
പാല്, വെണ്ണ, തൈര്, ചീസ് തുടങ്ങിയ ആഹാരത്തിലൂടെയും നമുക്ക് ലഭിക്കുന്നു. അതുകൊണ്ട് ഇത്തരം ആഹാരങ്ങള്‍ നിത്യവും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

താരനെ അകറ്റി മുടി അഴകോടെ വളര്‍ത്താം

ബ്രേക്ക്ഫാസ്റ്റായി പയറുവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് കൊണ്ടുളള ഗുണങ്ങള്‍