മഴക്കാലത്ത് വായുവിൽ ഈർപ്പം കൂടുതലായതിനാൽ തന്നെ അണുക്കൾ ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഈ സമയത്ത് അടുക്കളയിലാണ് കൂടുതൽ ശ്രദ്ധ നൽകേണ്ടത്. മഴക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
പാത്രങ്ങൾ കഴുകി വൃത്തിയാക്കാം
ഉപയോഗം കഴിഞ്ഞാലുടൻ പാത്രങ്ങൾ കഴുകിവയ്ക്കാൻ ശ്രദ്ധിക്കണം. ഭക്ഷണാവശിഷ്ടങ്ങൾ പാത്രത്തിൽ പറ്റിയിരുന്നാൽ വായുവിലുള്ള ഈർപ്പത്തെ ആകർഷിക്കുകയും ഇത് അണുക്കൾ പെരുകാൻ കാരണമാവുകയും ചെയ്യുന്നു. അതിനാൽ തന്നെ ഉടൻ പാത്രങ്ങൾ വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
അടുക്കള സിങ്ക് വൃത്തിയാക്കാം
അടുക്കളയിൽ ഏറ്റവും കൂടുതൽ വൃത്തി വേണ്ടത് സിങ്കിലാണ്. പൈപ്പിന്റെ ഭാഗങ്ങളിലാണ് അണുക്കൾ ഉണ്ടാവാൻ കൂടുതൽ സാധ്യതയുള്ളത്. അതിനാൽ തന്നെ ഇടയ്ക്കിടെ അടുക്കള സിങ്ക് വൃത്തിയാക്കാൻ മറക്കരുത്.
ഈർപ്പമുള്ള സ്പൂൺ ഉപയോഗിക്കരുത്
ഭക്ഷണ സാധനങ്ങൾ എടുക്കാൻ ഈർപ്പമുള്ള സ്പൂൺ ഉപയോഗിക്കരുത്. ഇത് ഭക്ഷണം എളുപ്പത്തിൽ കേടുവരാൻ കാരണമാകുന്നു. അതിനാൽ തന്നെ പാകം ചെയ്തതും അല്ലാത്തതുമായ ഭക്ഷണങ്ങൾ ഈർപ്പമുള്ള സ്പൂൺ ഉപയോഗിച്ച് എടുക്കാതിരിക്കാം.
വായുകടക്കാത്ത പാത്രങ്ങൾ
മഴക്കാലത്ത് ഭക്ഷണ സാധനങ്ങൾ കേടുവരാതെ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ സമയത്ത് വായുവിലുള്ള ഈർപ്പം കൂടുതൽ ആയതിനാൽ തന്നെ വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കുന്നതാണ് നല്ലത്.
വൃത്തിയുണ്ടാകണം
അടുക്കള എപ്പോഴും വൃത്തിയോടെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. കൈകൾ നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം മാത്രം ഭക്ഷണങ്ങൾ പാകം ചെയ്യാൻ തുടങ്ങാം.