- Advertisement -Newspaper WordPress Theme
LIFEനല്ല മഴയല്ലേ… സൂര്യനെ കാണാനില്ലല്ലോ.. ? അപ്പോൾ പിന്നെ സണ്‍സ്‌ക്രീന്‍ വേണോ ?

നല്ല മഴയല്ലേ… സൂര്യനെ കാണാനില്ലല്ലോ.. ? അപ്പോൾ പിന്നെ സണ്‍സ്‌ക്രീന്‍ വേണോ ?

കനത്ത മഴയാണെങ്കിലും മുഖത്ത് സണ്‍സ്‌ക്രീന്‍ പുരട്ടി പുറത്തിറങ്ങണോ ? പലരുടെയും സംശയമാണിത്. എന്നാൽ ചര്‍മ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ് കേൾക്കു. മഴക്കാലത്താണെങ്കിലും നമ്മുടെ ചര്‍മത്തില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് ടാനിങ്, പിഗ്മെന്റേഷന്‍, അകാല വാര്‍ധക്യം, സ്‌കിന്‍ ക്യാന്‍സര്‍ എന്നിവയ്‌ക്കെല്ലാം കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. മഴയ്ക്ക് ചൂടുകുറയ്ക്കാന്‍ പറ്റും പക്ഷെ സംരക്ഷിക്കാനാവില്ല. കനത്തചൂടില്‍ നിന്നുള്ള ആശ്വാസമാണ് മണ്‍സൂണ്‍ കാലം. അതിനര്‍ഥം നിങ്ങളുടെ ചര്‍മം സൂര്യന്റെ അള്‍ട്രാവയലറ്റ് ര്ശ്മികളില്‍ നിന്ന് സുരക്ഷിതമാണെന്നല്ല. അള്‍ട്രാവയലറ്റ് രശ്മികളെ നീക്കം ചെയ്യാമോ അത് ചര്‍മത്തിലുണ്ടാക്കുന്ന മാറ്റങ്ങളെ പ്രതിരോധിക്കാനോ മഴവെള്ളത്തിന് ശേഷിയില്ല. തന്നെയുമല്ല മേഘങ്ങള്‍ക്കുള്ളിലൂടെ പുറത്തേക്ക് വരാന്‍ യുവി രശ്മികള്‍ക്ക് സാധിക്കുകയും ചെയ്യും. അതുകൊണ്ട് സണ്‍സ്‌ക്രീന്‍ പുരട്ടാതെ മഴക്കാലത്ത് പുറത്തിറങ്ങിയാല്‍ വേനല്‍ക്കാലത്ത് ചര്‍മത്തിനുണ്ടാകുന്ന അതേ കുഴപ്പങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

കാലാവസ്ഥയെ അടിസ്ഥാനമാക്കിയാകരുത് ചര്‍മസംരക്ഷണം

വെയിലുള്ള ദിവസത്തില്‍ മാത്രം സണ്‍സക്രീന്‍ പുരട്ടുന്ന ആളാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ ചര്‍മത്തെ ബോധപൂര്‍വം മോശമാകാന്‍ വിട്ടുകൊടുത്തിരിക്കുകയാണ് എന്നുമാത്രമേ കരുതാന്‍ ആകൂ. സീറ്റ്‌ബെല്‍റ്റ് ഇടാന്‍ അപകടം ഉണ്ടാകുന്നത് വരെ കാത്തിരിക്കുന്നത് പോലെയാണ് സൂര്യനെ നോക്കി മാത്രം സണ്‍സ്‌ക്രീന്‍ പുരട്ടുന്നത്.

വീടിന് പുറത്താണെങ്കില്‍ ആവര്‍ത്തിച്ചുപുരട്ടണം

ഹ്യുമിഡിറ്റി, വിയര്‍പ്പ്, മഴ എന്നിവ കാരണം നിങ്ങള്‍ പുരട്ടിയ സണ്‍സ്‌ക്രീന്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് അത് വീണ്ടും വീണ്ടും മുഖത്ത് പുരട്ടുന്നത് നന്നായിരിക്കും. രണ്ടോമൂന്നോ മണിക്കൂര്‍ കൂടുമ്പോള്‍ വീണ്ടും വീണ്ടും പുരട്ടണമെന്നാണ് ചര്‍മ വിദഗ്ധര്‍ പലപ്പോഴും ഉപദേശിക്കാറുള്ളത്. ബാഗില്‍ എല്ലായ്‌പ്പോഴും സണ്‍സ്‌ക്രീനിന്റെ ഒരു ചെറിയ പാക്ക് കരുതുന്നത് നന്നായിരിക്കും.

ശരിയായ സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കണം
ശരിയായ സംരക്ഷണത്തിന് എസ്പിഎഫ് 30 അല്ലെങ്കില്‍ അതിന് മുകളിലുള്ളത് തിരഞ്ഞെടുക്കുന്നത് ആയിരിക്കും നന്നായിരിക്കുക. അതുപോലെ വാട്ടര്‍പ്രൂഫാണോ, നോണ്‍ കോമോഡൊജെനിക് ഫോര്‍മുല ഇല്ലാത്തതോ ആയിരിക്കണം. നിങ്ങള്‍ക്ക് എണ്ണമയമുള്ള ചര്‍മാണെങ്കില്‍, പെട്ടെന്ന് മുഖക്കുരുവരാന്‍ ഇടയുള്ള ചര്‍മമാണെങ്കില്‍ ജെല്‍ബേസ്ഡ് ആയ സണ്‍സ്‌ക്രീന്‍ ആയിരിക്കും ഗുണം ചെയ്യുക. സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കുമ്പോള്‍ അധികം കനം തോന്നാത്ത, ഒട്ടിപ്പിടിക്കാത്ത, നിങ്ങളുടെ ചര്‍മത്തിന് ചേരുന്ന സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കണം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme