- Advertisement -Newspaper WordPress Theme
FOODദിവസവും ഉറങ്ങുന്നതിന് തൊട്ടുമുമ്പ് പാല്‍ കുടിക്കുന്നത് നല്ലതല്ല.

ദിവസവും ഉറങ്ങുന്നതിന് തൊട്ടുമുമ്പ് പാല്‍ കുടിക്കുന്നത് നല്ലതല്ല.

രാത്രി ഉറങ്ങാന്‍ പോകുന്നതിന് തൊട്ടുമുമ്പ് പാല്‍ കുടിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകും. ദഹനപ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും ഉറങ്ങുന്നതിന് തൊട്ടുമുമ്പ് പാല്‍ കുടിക്കരുതെന്നും പളനിയപ്പന്‍ മാണിക്കം പറയുന്നു. നല്ല ഉറക്കം കിട്ടാനും മെലറ്റോണിന്‍ കൂട്ടാനും സെറോടോണിന്‍ പുറത്തുവിടുന്ന ട്രിപ്റ്റോഫാന്‍ പാലില്‍ അടങ്ങിയിട്ടുണ്ട്.

പ്രോട്ടീന്റെ ഏറ്റവും പ്രധാനപ്പെട്ട ഉറവിടങ്ങളിലൊന്നാണ് പാല്‍. അതുകൊണ്ടുതന്നെ ഭക്ഷണത്തില്‍ പാല്‍ ഉള്‍പ്പെടുത്താന്‍ നാം ശ്രമിക്കാറുണ്ട്. ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് നിത്യജീവിതത്തിന്റെ ഭാഗമാക്കിയവരാണ് ഏറെയും. എന്നാല്‍ ഈ ശീലം നല്ലതല്ലെന്ന് പറയുകയാണ് കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഗ്യാസ്ട്രോ എന്‍ട്രോളജിസ്റ്റ് ഡോ. പളനിയപ്പന്‍ മാണിക്കം. തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലാണ് എന്തുകൊണ്ട് ഉറങ്ങാന്‍ പോകുന്നതിനുമുമ്പ് ഒരു വ്യക്തി പാല്‍ കുടിക്കരുത് എന്നത് പറയുന്നത്.

ചെറുകുടലില്‍ ലാക്ടേസ് എന്‍സൈം എന്ന എന്‍സൈം ഉണ്ട്, അത് പാലിലെ ലാക്ടോസിനെ ഗ്ലൂക്കോസ്, ഗാലക്ടോസ് തുടങ്ങിയ ചെറിയ തന്മാത്രകളാക്കി എളുപ്പത്തില്‍ ആഗിരണം ചെയ്യുമെന്നും അദ്ദേഹം പറയുന്നു. കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ലാക്റ്റേസ് എന്‍സൈം ഉണ്ട്. ഇതുമൂലം കുഞ്ഞുങ്ങളില്‍ പാല്‍ വളരെ എളുപ്പത്തില്‍ ദഹിപ്പിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ 5 വയസിനു മുകളില്‍ പ്രായമാകുമ്പോള്‍ ശരീരത്തില്‍ ലാക്റ്റേസ് ഉത്പാദനം കുറയുന്നു. ഏകദേശം 30 വയസ്സുള്ളപ്പോള്‍ ലാക്റ്റേസിന്റെ ഉത്പാദനം പൂജ്യമാകും. ലാക്റ്റേസ് എന്‍സൈം ഇല്ലെങ്കില്‍, പാല്‍ നേരിട്ട് വന്‍കുടലില്‍ എത്തുകയും ബാക്ടീരിയകള്‍ ദഹനത്തിന് കാരണമാകുകയും ചെയ്യും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme