- Advertisement -Newspaper WordPress Theme
FOODമഴക്കാലമല്ലേ, വീട്ടിലെ അരുമ മൃ​ഗങ്ങൾക്കും വേണം പരിചരണം

മഴക്കാലമല്ലേ, വീട്ടിലെ അരുമ മൃ​ഗങ്ങൾക്കും വേണം പരിചരണം

മഴക്കാലത്ത് വളർത്ത് മൃഗങ്ങളുടെ ചർമ്മാരോഗ്യം വളരെ പ്രധാനമാണ്. മഴക്കാലമായാൽ മൃഗങ്ങൾക്ക് രോമങ്ങളെ ഈർപ്പമില്ലാതെ നിലനിർത്താൻ സാധിക്കില്ല. ഈ സമയത്ത് ചർമ്മരോഗങ്ങൾ ഉണ്ടാവാനും രോമങ്ങൾ കൊഴിയാനും സാധ്യതയുണ്ട്. ഇത് മൃഗങ്ങളിൽ പലതരം ചർമ്മാരോഗ്യ പ്രശ്നങ്ങളും ചെള്ള് ശല്യവുമുണ്ടാകാൻ കാരണമാകുന്നു. അതിനാൽ തന്നെ വളർത്ത് മൃഗങ്ങൾ മഴക്കാലത്ത് ആരോഗ്യത്തോടെയിരിക്കാൻ ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ഗ്രൂമിങ് ചെയ്യണം

ഒരുക്കുന്നതിനും അപ്പുറം മൃഗങ്ങളെ കൃത്യമായ സമയങ്ങളിൽ ഗ്രൂമിങ് ചെയ്യാൻ ശ്രദ്ധിക്കണം. ഇത് രക്തചംക്രമണം വർധിപ്പിക്കുകയും അഴുക്ക്, അണുക്കൾ എന്നിവയെ ഇല്ലാതാക്കുകയും ചെയ്യുന്നു.

കുളി കഴിഞ്ഞാൽ മൃഗങ്ങളെ നന്നായി തോർത്തണം

വളർത്ത് മൃഗത്തെ കുളിപ്പിച്ച് കഴിഞ്ഞാൽ നന്നായി തുടച്ചെടുക്കാൻ ശ്രദ്ധിക്കണം. മഴക്കാലത്ത് വായുവിൽ എപ്പോഴും ഈർപ്പം തങ്ങി നിൽക്കുന്നു. അതിനാൽ തന്നെ കുളിപ്പിച്ച് കഴിഞ്ഞാൽ തോർത്താൻ മറക്കരുത്. ഈർപ്പം തങ്ങി നിന്നാൽ അണുക്കൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

ചർമ്മാരോഗ്യം

നല്ല ചർമ്മം ലഭിക്കണമെങ്കിൽ, അതിനനുസരിച്ചുള്ള ഭക്ഷണവും മൃഗങ്ങൾക്ക് നൽകേണ്ടതുണ്ട്. പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണങ്ങൾ വളർത്ത് മൃഗങ്ങൾക്ക് നൽകാം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme