കേരളത്തിലെ ആളോഹരി മരുന്നു ചെലവ് 2567 രൂപ
ആരോഗ്യപ്രശ്നങ്ങളുടെ പേരില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മരുന്നു കഴിക്കുന്ന സംസ്ഥാനം കേരളമെന്ന് ആരോഗ്യമന്ത്രാലയം ലോകസഭാ ചോദ്യത്തിനു ആരോഗ്യമന്ത്രാലയം തയാറാക്കിയ മറുപടി പ്രകാരം, കേരളത്തില്‍ പ്രതിവര്‍ഷ മുളള ആളോഹരി മരുന്നു ചെലിവു 2567 രൂപയാണ്. ഇതില്‍, 88.43% ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കുന്നതാണെന്നും മറുപടിയിലുണ്ട് ഡോക്ടറുടെ കുറിപ്പടിയില്ലാതെ കൗണ്ടറില്‍ നിന്നു നേരിട്ടു വാങ്ങുന്നത് 11.57% ഏറ്റവും കുറച്ചു മരുന്നു കഴിക്കുന്നതു ബിഹാറിലാണ്. ഇവിടെ ആളോഹരി മരുന്നു ചെലവ് 298 രൂപ മാത്രം ഡോക്ടര്‍മാര്‍ ഏറ്റവും കൂടുതല്‍ മരുന്നു കുറിച്ചു നല്‍കുന്നതു ഹിമാചല്‍പ്രദേശ്, ബംഗാള്‍, ഹരിയാന, പഞ്ചാബ്, യുപി, കേരളം എന്നിവിടങ്ങളിലും ഡോക്ടര്‍റുടെ കുറിപ്പടിയില്ലാതെയുളള കൗണ്ടര്‍ വില്‍പന കൂടുതല്‍ അസം, ഉത്തരാഖണ്ഡ്, ബിഹാര്‍, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലുമാണ്.