ആലപ്പുഴ പേ വിഷബാധമൂലം കുട്ടി മരിച്ചത് കഴിഞ്ഞദിവസമാണ്. നായ്ക്കളുടെ കടിയേറ്റ് കഴിഞ്ഞ വര്‍ഷം 3.16 ലക്ഷം പേര് ചികിത്സ തേടി. അഞ്ചു വര്‍ഷത്തിനിടെ 13 ലക്ഷം പേര്‍ക്ക് നായയുടെ കടിയേറ്റിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നതിന് അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് നിഷ്കര്‍ഷിക്കുന്ന നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്തതിനാലാണ് തെരുവുനായ ആക്രമണം കൂടുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
2017 മുതല്‍ മുടങ്ങാതെ കോടികള്‍ മുടക്കി രണ്ടു വര്‍ഷം മുന്‍പ് വരെ വന്ധ്യംകരണം നടത്തിയിരുന്നു. അക്കാലയളവില്‍ തെരുവുനായ്ക്കളുടെ എണ്ണം കുറഞ്ഞോ? വന്ധ്യംകരണം നടത്തി പിടിച്ച സ്ഥലത്തു തന്നെ തിരികെ വിടുന്ന നായ്ക്കളല്ലേ പില്ക്കാലത്ത് പേ ഇളകി നടന്ന് കടിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നു.
ഈ വര്‍ഷവും പഞ്ചായത്ത് 47 കോടി രൂപയും, സര്‍ക്കാര്‍ ബജറ്റില്‍ രണ്ടു കോടി രൂപയും എബിസി പദ്ധതിക്ക് നീക്കി വെച്ചിട്ടുണ്ട്. ഒരു വ്യക്തിക്ക് പേപ്പട്ടി കടിയേറ്റാല്‍ പ്രതിരോധ ചികിത്സകള്‍ക്കായി 3000 രൂപ ശരാശരി ചെലവാകുന്നു എന്നു കണക്കാക്കിയാല്‍, കഴിഞ്ഞ 5 വര്‍ഷം കൊണ്ട് 13 ലക്ഷം പേര്‍ക്ക് കടിയേറ്റ്, ചികിത്സയ്ക്കായി 390 കോടി ചെലവായി എന്നു കരുതണം. കൂടാതെ എബിസി, തെരുവ് നായ വാക്സിനേഷന് തുടങ്ങിയവയ്ക്കായി ഇത്രതന്നെ ചെലവാക്കിയിട്ടുണ്ട്. നിലനിര്‍ത്തുന്നത്?
നായകടിയേറ്റാല് 5 ഡോസ് വാക്സിനാണ് എടുക്കേണ്ടത്. ഒരു ഡോസിന് 250 മുതല്‍ 500 രൂപ വരെ (ബ്രാന്‍ഡ് വ്യത്യാസമനുസരിച്ച്) വിലയുണ്ട്. ഗുരുതരമായി കടിയേറ്റവര്‍ക്ക് നല്കുന്ന ഇമ്യൂണോ ഗ്ലോബുലിന്‍ 3400 മുതല്‍ 6000 വരെ വിലയുണ്ട്.