in , , ,

രണ്ട് വര്‍ഷത്തിനു ശേഷം വായിലൂടെ ഭക്ഷണം കഴിച്ച് 53-കാരി

Share this story


തിരുവനന്തപുരം: അര്‍ബുദബാധയെത്തുടര്‍ന്ന് അന്നനാളം ചുരുങ്ങിപ്പോയ 53-കാരിയെ കിംസ്‌ഹെല്‍ത്തില്‍ നടത്തിയ എന്‍ഡോസ്‌കോപി ചികിത്സയിലൂടെ സുഖപ്പെടുത്തി. രാജ്യത്ത് തന്നെ അപൂര്‍വമായി മാത്രമേ ഇത്തരത്തിലുള്ള എന്‍ഡോസ്‌കോപി നടന്നിട്ടുള്ളൂ.

തൊണ്ടയിലെ അര്‍ബുദബാധയുടെ ചികിത്സാര്‍ഥം നടത്തിയ റേഡിയേഷനിലൂടെയാണ് രോഗിയുടെ അന്നനാളം ചുരുങ്ങിപ്പോകുന്ന അവസ്ഥയുണ്ടായത്. തുടര്‍ന്ന് കട്ടിയുള്ള ഭക്ഷണം കഴിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടായി. ഒടുവില്‍ വെള്ളം പോലും കുടിക്കാന്‍ പറ്റാതെയായി. ഇതിന് പരിഹാരമായി വയറില്‍ ദ്വാരമുണ്ടാക്കി നേരിട്ട് ആമാശയത്തിലേക്ക് ഭക്ഷണം നല്‍കി വരികയായിരുന്നു.

രണ്ട് വര്‍ഷത്തിന് ശേഷമാണ് ഈ രോഗി കിംസ്‌ഹെല്‍ത്തില്‍ എത്തിയത്. വയറിനുള്ളിലൂടെയും വായിലൂടെയും എന്‍ഡോസ്‌കോപി നടത്തിയാണ് ഈ ചികിത്സ നടത്തേണ്ടത്. അതീവ സൂഷ്മതയോടെ ചെയ്യേണ്ടതാണിതെന്ന് കിംസ്‌ഹെല്‍ത്തിലെ ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റ് ഡോ. മധു ശശിധരന്‍ ചൂണ്ടിക്കാട്ടി. രണ്ട് മണിക്കൂറോളം നീണ്ട എന്‍ഡോസ്‌കോപിയിലൂടെ അന്നനാളത്തിലെ ചുരുക്കം വികസിപ്പിച്ചുവെന്നും (Combined Anterograde & Retrograde Dilatation) അദ്ദേഹം പറഞ്ഞു.

രണ്ട് വര്‍ഷമായി കഴിക്കുന്ന ഭക്ഷണത്തിന്റെ രുചിയറിയാതെ ജീവിക്കുകയെന്നത് അതീവദുഷ്‌കരമായ അവസ്ഥയാണെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി. രോഗിയുടെ ഈയവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താനായതാണ് ഏറ്റവുമധികം സന്തോഷത്തിന് വക നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ സാധാരണ രീതിയില്‍ ഭക്ഷണം കഴിക്കാന്‍ രോഗിയ്ക്ക് സാധിക്കുന്നുണ്ട്.

ഡോ. മധു ശശിധരനെക്കൂടാതെ ഡോ. അജിത് കെ നായര്‍, ഡോ. ഹാരിഷ് കരീം, ഡോ. അരുണ്‍ പി എന്നിവരും എന്‍ഡോസ്‌കോപി ചികിത്സയ്ക്ക് നേതൃത്വം നല്‍കി.

കൗമാരക്കാരിലെ അമിതരക്തസ്രാവം : കാരണങ്ങളും പ്രതിവിധികളും

പങ്കാളിയുടെ സ്വഭാവം ഇങ്ങനെയാണോ? എങ്കില്‍ നിങ്ങളുടെ ദാമ്പത്യ ജീവിതം അവസാനിക്കാറായി