കുറഞ്ഞ ചെലവിൽ സ്തനസൗന്ദര്യം വർദ്ധിപ്പിക്കാം
ശരീരത്തിന്റെ ആകാരവടിവും മുഖസൗന്ദര്യവും കാത്തുസൂക്ഷിക്കാൻ എത്ര രൂപ വേണമെങ്കിലും ചെലവഴിക്കാൻ മനസുളളവരാണ് ഇന്നത്തെ തലമുറയിലെ ഒട്ടുമിക്കവരും. നമ്മുടെ ഇഷ്ടത്തിനും താൽപര്യത്തിനും അനുസരിച്ച് സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നിരവധി ചികിത്സാരീതികൾ ഇന്ന് നിലവിലുണ്ട്. ഒരു കാലത്ത് സിനിമാതാരങ്ങളും മോഡലുകളുമായിരുന്നു സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനായി പ്ലാസ്റ്റിക് സർജറി പോലുളള ശസ്ത്രക്രിയകൾക്ക് വിധേയരായിരുന്നത്. ഇന്ന് എല്ലാ തരം ആളുകളും സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന തരത്തിലുളള ശസ്ത്രക്രിയകളും ചികിത്സകളും ചെയ്യുന്നുണ്ട്.
അത്തരത്തിൽ സ്തനങ്ങളുടെ വലിപ്പവും സൗന്ദര്യവും വർദ്ധിപ്പിക്കുന്നതിനായി ഒരു ചികിത്സാരീതി കൊണ്ട് ശ്രദ്ധേയമായിരിക്കുകയാണ് ന്യൂയോർക്കിലെ ക്ലീവേജ് ക്ലീനിക്. ഇവിടെ എത്തുന്നവർക്ക് ശസ്ത്രക്രിയ നടത്താതെ തന്നെ സ്തനങ്ങളുടെ വലിപ്പവും സൗന്ദര്യവും വർദ്ധിപ്പിക്കാവുന്നതാണ്. ഈ ചികിത്സാരീതി പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ തെറാപ്പി (പിആർപി) എന്നും വാമ്പയർ ബ്രസ്റ്റ് ലിഫ്റ്റ് എന്നും അറിയപ്പെടുന്നു. ഇതോടെ സ്തനങ്ങളുടെ വലിപ്പം വർദ്ധിപ്പിക്കുന്നതിനായി മുൻകാലങ്ങളിൽ നടത്തിവന്ന വെല്ലുവിളികൾ നിറഞ്ഞ ശസ്ത്രക്രിയകൾക്ക് പകരക്കാരനായിരിക്കുകയാണ് പിആർപി.
![](https://arogyamithram.in/wp-content/uploads/2025/02/WhatsApp-Image-2025-02-06-at-5.50.44-PM.jpeg)
ചെലവ്
ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച് വളരെ മിതമായ നിരക്കിലാണ് സൗന്ദര്യ സംരക്ഷകർക്ക് ക്ലീവേജ് ക്ലീനിക്ക് ചികിത്സ ലഭ്യമാക്കുന്നത്. 3,800 ഡോളർ (മൂന്ന് ലക്ഷം) ചെലവിൽ പിആർപി ചെയ്യാവുന്നതാണ്. ഇത് സാധാരണ നടക്കുന്ന ശസ്ത്രക്രിയകളുടെ ചെലവിന്റെ പകുതി മാത്രമേ ആകുന്നുളളൂ. ചികിത്സയ്ക്ക് വിധേയമാകുന്ന വ്യക്തിയുടെ രക്തത്തിൽ നിന്ന് പ്ലാസ്മ വേർതിരിച്ചെടുക്കുന്നു. ഇങ്ങനെ ശേഖരിക്കുന്ന ജെല്ല് പോലുളള പദാർത്ഥം കാനുല (ശരീരത്തിലെ അവയവങ്ങളിലേക്ക് കടത്തിവിടുന്ന ചെറിയ ട്യൂബ്) ഉപയോഗിച്ച് സ്തനങ്ങളിലേക്ക് കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്.
മൂന്ന് വർഷം വരെ ഈ ചികിത്സയുടെ ഫലം നിലനിൽക്കും.ക്ലീവേജ് ക്ലിനിക്കിന്റെ സ്ഥാപകയായ നോയൽ വില്ലെല്ല പറയുന്നത് ഇങ്ങനെ, ‘സാധാരണയായി പിആർപി ചികിത്സ മൂടിവളർച്ചയ്ക്കും പരിക്കുകൾ ഭേദമാക്കുന്നതിനുമാണ് ചെയ്യുന്നത്. ഇത് സ്തനങ്ങളിലെ കലകളിലും ചെയ്യാം. പ്ലാസ്മയിൽ വളർച്ചയെ സഹായിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ട്. ഇത് ഒരു തവണ ശരീരഭാഗങ്ങളിലേക്ക് കുത്തിവച്ചാൽ പുതിയ കൊളാജൻ (മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പ്രോട്ടീൻ) ഉൽപ്പാദിപ്പിക്കപ്പെടും. ഇത് ചർമ്മസംരക്ഷണം എളുപ്പമാക്കുകയും ,സ്വഭാവിക ഫലമുണ്ടാകുകയും ചെയ്യും. സ്ത്രീകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ഈ ചികിത്സ ചെയ്തിട്ടുണ്ട്. പ്രമുഖ ലൈഫ്സ്റ്റൈൽ ഇൻഫ്ലുവൻസറായ കെൽസി സോൾ പിആർപി ചെയ്ത സ്തനങ്ങളുടെ വലിപ്പം വർദ്ധിപ്പിച്ചിരുന്നു’-അവർ പറഞ്ഞു.
![](https://arogyamithram.in/wp-content/uploads/2025/02/WhatsApp-Image-2025-02-06-at-5.54.58-PM.jpeg)
സോഹോയിൽ നിന്നുളള 29കാരിയായ ഡാനിയേൽ പറയുന്നത് ഇങ്ങനെ, ‘താൻ സ്തനങ്ങളുടെ വലിപ്പം വർദ്ധിപ്പിക്കുന്നതിന് ശസ്ത്രക്രിയ ചെയ്യാനായി തീരുമാനിച്ചതായിരുന്നു. എന്നാൽ പാർശ്വഫലം ഉണ്ടാകും എന്നറിഞ്ഞതോടെ ആ തീരുമാനം മാറ്റി. അപ്പോഴാണ് പ്രകൃതിദത്തപരമായി പിആർപിയിലൂടെ സ്തനങ്ങൾ വർദ്ധിപ്പിക്കാമെന്ന് അറിഞ്ഞത്. അങ്ങനെ ചികിത്സയ്ക്ക് വിധേയമായി. മറ്റുളള ചികിത്സാരീതികളുമായി താരതമ്യം ചെയ്യുമ്പോൾ പിആർപിക്ക് പാർശ്വഫലങ്ങൾ വളരെ കുറവാണ്’- ഡാനിയേൽ വ്യക്തമാക്കി.
പിആർപി ചെയ്യുന്നതിനു മുൻപ്
പിആർപിയെക്കുറിച്ച് വിദഗ്ദരുടെ ഉപദേശം തേടേണ്ടതുണ്ട്. ചികിത്സയ്ക്കായി നിങ്ങൾ ഒരു ക്ലീനിക്കിൽ എത്തിയാൽ അവിടെയുളള വിദഗ്ദർ നിങ്ങളുടെ ആരോഗ്യനിലയെക്കുറിച്ചുളള പൂർണമായുളള വിവരങ്ങൾ ചോദിക്കുകയും സ്തനങ്ങൾ വിശദമായി പരിശോധിക്കുകയും ചെയ്യും. അതിനുശേഷം മാത്രമേ ചികിത്സാനടപടികൾ ആരംഭിക്കുകയുളളൂ. ചികിത്സയ്ക്കുശേഷം കൂടുതൽ ആളുകൾക്കും പാർശ്വഫലങ്ങൾ ഉണ്ടാകില്ല. എന്നാൽ ചിലർക്ക് ചികിത്സയ്ക്കുശേഷമുളള കുറച്ച് ദിവസങ്ങളിൽ സ്തനഭാഗത്ത് ചെറിയ നീരും തളർച്ചയും ഉണ്ടാകും.