- Advertisement -Newspaper WordPress Theme
FITNESSതടി കുറയാന്‍ നാരങ്ങകൊണ്ടൊരു ഡ്രിങ്ക് ആയാലോ

തടി കുറയാന്‍ നാരങ്ങകൊണ്ടൊരു ഡ്രിങ്ക് ആയാലോ

ജിമ്മിലെ വര്‍ക്ക് ഔട്ട് ഫലം കാണുന്നില്ലേ? എങ്കില്‍ തടി കുറയ്ക്കാന്‍ ഒരു സ്‌പെഷ്യല്‍ നാരാങ്ങ വെള്ളമായാലോ! നാരങ്ങ, ജീരകം, തേന്‍, വെള്ളം എന്നിവയാണ് ചേരുവകള്‍. ഈ സ്‌പെഷ്യല്‍ ഡ്രിങ്ക് ശരീരത്തില്‍ നിന്ന് അധിക കലോറിയെ ഒഴിവാക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാനാകും. കൂടാതെ അസിഡിറ്റി, ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുക തുടങ്ങിയ അവസ്ഥകളെ തടയാനും ദഹനം മെച്ചപ്പെടുത്താനും ഇവ ഗുണം ചെയ്യും.

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങ വെള്ളത്തില്‍ ജീരകം ചേര്‍ത്ത് കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഗുണം ചെയ്യും. കൂടാതെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ഇത് സഹായിക്കും. ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളാനും കൊളസ്‌ട്രോളും പ്രമേഹവും നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ കുടിക്കാം. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്.

സ്‌പെഷ്യല്‍ ഡ്രിങ്ക് തയ്യാറാക്കാം

ഒരു രണ്ടു ഗ്ലാസ് വെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ ജീരകം രാത്രി കുതിര്‍ത്തു വെയ്ക്കാം. പിറ്റേന്ന് രാവിലെ ഈ വെള്ളം ചെറുതീയില്‍ തിളപ്പിച്ചെടുക്കാം. ശേഷം ഇതിലേക്ക് പകുതി നാരങ്ങാ പിഴിഞ്ഞൊഴിയ്ക്കണം. ഒരു ടീസ്പൂണ്‍ തേനും കൂടി ചേര്‍ത്താല്‍ നാരങ്ങ ജീരകവെള്ളം റെഡി. തേന്‍ നിര്‍ബന്ധമില്ല, വേണമെങ്കില്‍ ഒഴിവാക്കാം. ഇത് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതാണ് നല്ലത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme